March 11, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഇന്ത്യ: ഈ വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്, 17-ാമത് വാർഷിക പതിപ്പിന്റെ ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥിയും. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിം എന്ന പതിനഞ്ച് വയസുകാരനാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള ഓഫീസുകളുടെ ഏകോപനം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരു : ആസൂത്രണ ബോർഡിന്റെ ആദ്യ യോഗം കൈക്കൊണ്ടത് സംസ്ഥാന വികസനത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങൾ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപനത്തിലും ആസൂത്രണ ബോർഡിന്റെ ആദ്യയോഗം തീരുമാനമെടുത്തു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ സാമൂഹികാവശ്യങ്ങൾക്കുള്ള ചെലവഴിക്കലുകൾ, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയിൽ ഊന്നിയുള്ള പുരോഗതി ലക്ഷ്യംവയ്ക്കുന്നു.
എറണാകുളം: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ ജില്ലയില്‍ നിന്നും 2098 മുതിര്‍ന്ന പൗരന്മാർ പങ്കാളികളാകും. സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള കേരള മികവുത്സവം സാക്ഷരതാ പരീക്ഷ ജില്ലയില്‍ ഈ മാസം ഏഴ് മുതല്‍ 14 വരെ നടക്കും.
തെക്ക്കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യകിഴക്കന്‍ അറബികടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
വെട്ടുകാട് തിരുനാൾ അവലോകന യോഗം
ജില്ലയിലെ സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നിമിഷനേരത്തിൽ ലഭ്യമാക്കി 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷൻ. സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുന്നത് ലക്ഷ്യമിട്ടുള്ള 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷന്റെ പോസ്റ്ററും ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ വീഡിയോയും ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ പ്രകാശനം ചെയ്തു.
കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍.
ദില്ലി: പെട്രോൾ - ഡീസൽ വിലയിലെ മൂല്യവർധിത നികുതി കുറക്കുന്നതിൽ തർക്കം തുടരുന്നു. ബിജെപിയുടെ സമ്മ‍ർദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വകുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 26 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.