November 22, 2024

Login to your account

Username *
Password *
Remember Me

കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍

The United Kingdom has approved the use of a pill for people suffering from Covid The United Kingdom has approved the use of a pill for people suffering from Covid
ലണ്ടന്‍: കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍. കൊവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ഫ്ലൂചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍.
അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓഡറാണ് ബ്രിട്ടണ്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ മാത്രം 4,80,000 കോഴ്സ് 'മോള്‍നുപിരവിര്‍' ബ്രിട്ടനില്‍ ലഭ്യമാകും. അതേ സമയം ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിശ്ചയിച്ചാല്‍ മാത്രമേ ഒരു രോഗിക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കൂ.
ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഈ ഗുളിക വാങ്ങുവാന്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഫെസര്‍, റോഷ പൊലുള്ള ഫാര്‍മ കമ്പനികളും കൊവിഡിനെതിരായ ഗുളിക വികസിപ്പിക്കാനുള്ള അവസാനഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.
വന്‍രാജ്യങ്ങള്‍ക്ക് പുറമേ ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും ഈ ആന്‍റി വൈറല്‍ ഗുളിക നല്‍കാനുള്ള കരാര്‍ ഉണ്ടാക്കാനാണ് നിര്‍മ്മാതാക്കളായ മെറിക്ക് ആന്‍റ് റിഡ്ജ്ബാക്ക് കരാര്‍ ഉണ്ടാക്കും. റോയിലിറ്റി ഇല്ലാതെയായിരിക്കും 105 ഓളം രാജ്യങ്ങള്‍ക്ക് ഈ ഗുളിക വിതരണം നടത്തുക എന്നാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.