March 10, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ ടെക്‌നിക്കല്‍ ഫോറം നടത്തുന്ന 108-ാമത് ട്രെയ്‌നിങ് പ്രോഗ്രാം നവംബര്‍ ആറിന് രാവിലെ 10:30 മുതല്‍ 12.30 വരെ നടക്കും.
കൊച്ചി: രാജ്യത്ത മുന്നിര കെട്ടിട നിര്‍മ്മാണോപകരണ കമ്പനിയായ പര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് യുപിവിസി വിഭാഗത്തിന്‍റെ വളര്‍ച്ചാ പദ്ധതി പുറത്തിറക്കി. ഇതിന്‍റെ ഭാഗമായി തെലങ്കാന ബാച്ചുപള്ളിയില്‍ പുതിയ പ്രൊഡക്ഷന് യൂണിറ്റ് ആരംഭിച്ചു. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ യുപിവിസി ബ്രാന്‍ഡുകളായ അപര്‍ണ വെന്‍സ്റ്റെര്‍, ഒകോടെക് എന്നിവയ്ക്ക് ആവശ്യമായ യുപിവിസികളും, വിന്‍ഡോ, ഡോര്‍ സംവിധാനങ്ങളും ഈ നിര്‍മാണ യൂണിറ്റില്‍ നിര്‍മ്മിക്കും. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ മൊത്തം യുപിവിസി പ്രൊഫൈല്‍ ഉല്‍പ്പാദന ശേഷി 50 ശതമാനത്തിലേറെ കൂട്ടാനും, മൊത്തം ശേഷി പ്രതിമാസം 450 ടണ്ണില്‍ നിന്ന് 700 ടണ്ണായി ഉയര്‍ത്താനും പുതിയ പ്രൊഡക്ഷന്‍ യൂണിറ്റിലൂടെ സാധിക്കും. ഒകോടെക്, അപര്‍ണ വെന്‍സ്റ്റെര്‍ എന്നീ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പ് ശൃംഖല 50 ശതമാനം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2021ല്‍ 17% വളര്‍ച്ചാ നിരക്ക് നിര്‍മ്മാ വ്യവസായം രേഖപ്പെടുത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാ സാമഗ്രി മേഖലയും സമാനമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്ന് ഡയറക്ടര്‍ -ടെക്നിക്കല്‍ ടി. ചന്ദ്രശേഖര്‍ പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യ നിക്ഷേപത്തിലും റിയല്‍ എസ്റ്റേറ്റ് വാങ്ങലിലും ഉയര്‍ച്ച തുടരുന്നതിനാല്‍ രണ്ട് വ്യവസായങ്ങളും അതിന്‍റെ വലിയ മുന്നേറ്റം തുടരും. വിന്‍ഡോ, ഡോര്‍ സംവിധാനങ്ങള്‍ക്കായി വളരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പോയില്‍ എന്‍സിആര്‍ടിസി എക്സിബിറ്റ് ബൂത്ത് കേന്ദ്രമന്ത്രി( ഭവന, നഗരകാര്യ, പെട്രോളിയം പ്രകൃതി വാതക) ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്യുന്നു, എന്‍സിആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വിനയ് കുമാര്‍ സിംഗ് സമീപം
കൊച്ചി: ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാതരത്തിലും ഉള്ള വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്വെയര്‍ കമ്പനി ആയ ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.
കേരളത്തില്‍ ഇന്ന് (നവംബര്‍ 1) മുതല്‍ നവംബര്‍ അഞ്ചുവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
രണ്ട് മാസം മുൻപ് മന്ത്രിസഭ തീരുമാനമെടുത്ത വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അകാരണമായി വച്ച് താമസിപ്പിപ്പ് ജീവനക്കാർക്കും സ്ഥാപനത്തിനും ഹാനികരമായ നിർദ്ദേശങ്ങൾ കുത്തിനിറച്ച് ഉത്തരവിറക്കിയ നടപടിക്ക് എതിരെ പ്രതിക്ഷേധിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു നവീകരിച്ച മരുതംകുഴി പിടിപി നഗർ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.
തിരുവനന്തപുരം; സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത വിമുക്തി ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ കോളേജുകളിൽ‌ പ്രവർത്തിക്കുന്ന വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ നവംബർ 1 ന് നടക്കും.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം ഇന്‍ഡോര്‍, കോര്‍പറേറ്റ് ആന്‍ഡ് പബ്ലിക് ലീഡര്‍ഷിപ്പ് ഇന്‍ വൂക്ക (VUCA) വേള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷനുമായി സഹകരിക്കുന്നു.
തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 508 നഴ്‌സുമാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്.

Popular News

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പ…

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പകരൽ 9.45 ന്, നിവേദ്യം ഉച്ചയ്ക്ക് 2.15 ന്

Mar 03, 2026 29 കേരളം Pothujanam

തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി ...