കൊച്ചി: രാജ്യത്ത മുന്നിര കെട്ടിട നിര്‍മ്മാണോപകരണ കമ്പനിയായ പര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് യുപിവിസി വിഭാഗത്തിന്‍റെ വളര്‍ച്ചാ പദ്ധതി പുറത്തിറക്കി. ഇതിന്‍റെ ഭാഗമായി തെലങ്കാന ബാച്ചുപള്ളിയില്‍ പുതിയ പ്രൊഡക്ഷന് യൂണിറ്റ് ആരംഭിച്ചു. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ യുപിവിസി ബ്രാന്‍ഡുകളായ അപര്‍ണ വെന്‍സ്റ്റെര്‍, ഒകോടെക് എന്നിവയ്ക്ക് ആവശ്യമായ യുപിവിസികളും, വിന്‍ഡോ, ഡോര്‍ സംവിധാനങ്ങളും ഈ നിര്‍മാണ യൂണിറ്റില്‍ നിര്‍മ്മിക്കും.
അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ മൊത്തം യുപിവിസി പ്രൊഫൈല്‍ ഉല്‍പ്പാദന ശേഷി 50 ശതമാനത്തിലേറെ കൂട്ടാനും, മൊത്തം ശേഷി പ്രതിമാസം 450 ടണ്ണില്‍ നിന്ന് 700 ടണ്ണായി ഉയര്‍ത്താനും പുതിയ പ്രൊഡക്ഷന്‍ യൂണിറ്റിലൂടെ സാധിക്കും. ഒകോടെക്, അപര്‍ണ വെന്‍സ്റ്റെര്‍ എന്നീ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പ് ശൃംഖല 50 ശതമാനം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
2021ല്‍ 17% വളര്‍ച്ചാ നിരക്ക് നിര്‍മ്മാ വ്യവസായം രേഖപ്പെടുത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാ സാമഗ്രി മേഖലയും സമാനമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്ന് ഡയറക്ടര്‍ -ടെക്നിക്കല്‍ ടി. ചന്ദ്രശേഖര്‍ പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യ നിക്ഷേപത്തിലും റിയല്‍ എസ്റ്റേറ്റ് വാങ്ങലിലും ഉയര്‍ച്ച തുടരുന്നതിനാല്‍ രണ്ട് വ്യവസായങ്ങളും അതിന്‍റെ വലിയ മുന്നേറ്റം തുടരും. വിന്‍ഡോ, ഡോര്‍ സംവിധാനങ്ങള്‍ക്കായി വളരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.