വെജിറ്റേറിയൻ ഉപഭോക്താക്കൾക്ക് മുൻഗണനകളോടെ സേവനം നൽകുന്നതിനായി 'പ്യുവർ വെജ്' ഡെലിവറി ഫ്ലീറ്റ് ആരംഭിച്ചതായി ചൊവ്വാഴ്ച സൊമാറ്റോ അറിയിച്ചിരുന്നു. പച്ച ഡ്രസ്സ് കോഡ് ആയിരിക്കും ഇനി മുതൽ സസ്യാഹാരം ഡെലിവറി ചെയ്യുന്നവർ ധരിക്കുക എന്ന ആദ്യ പ്രഖ്യാപനം തിരുത്തി 'പ്യുവർ വെജിറ്റേറിയൻ' ഡെലിവറി വിഭാഗം പച്ചയ്ക്ക് പകരം സൊമാറ്റോയുടെ ട്രേഡ് മാർക്ക് നിറമായ ചുവപ്പ് ധരിക്കുന്നത് തുടരുമെന്ന് സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു. വെജിറ്റേറിയൻ ഓർഡറുകൾ വിതരണം ചെയ്യുന്നത് തിരിച്ചറിയാൻ കഴിയില്ല എന്നായിരുന്നു അതിനെ തുടർന്ന് വെജ് ഓർഡറുകൾ വെജ് ഓൺലി ഫ്ലീറ്റ് നൽകുമെന്ന് ആപ്പിൽ കാണിക്കുമെന്നും അറിയിച്ചു.