രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദക കമ്പനിയായ അമുൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി പാൽ വിൽക്കുന്നു. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) യുഎസിലെ ന്യൂയോർക്ക്, ന്യൂജേഴ്‌സി, ചിക്കാഗോ, വാഷിംഗ്ടൺ, ഡാളസ്, ടെക്‌സസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ വിപണിയിൽ ഒരാഴ്ചയ്ക്കുള്ളിൽ നാല് ഇനം പാൽ നൽകും. അമുൽ ഫ്രഷ്, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ സ്ലിം എന്നിവ യുഎസ് വിപണിയിൽ ലഭ്യമാകും. ഈ സംരംഭത്തിലൂടെ, രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് പാൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. പാൽ ഉൽപ്പന്നങ്ങൾ നേരത്തെ തന്നെ അമുൽ കയറ്റി അയക്കുന്നുണ്ട്.