കൊച്ചി: മഹീന്ദ്രാ മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് പ്രധാനമായും സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് സ്മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ അഞ്ചു വരെയാണ് പുതിയ ഫണ്ട് ഓഫര്‍.
ഡിസംബര്‍ 14 മുതല്‍ തുടര്‍ വില്‍പനയ്ക്കും തിരിച്ചു വാങ്ങലിനും ലഭ്യമാകും. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 65 ശതമാനമെങ്കിലും സ്മോള്‍ ക്യാപ് കമ്പനികളുടെ ഓഹരികളിലായിരിക്കും എസ് ആന്‍റ് പി ബിഎസ്സി 250 സ്മോള്‍ ക്യാപ് ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.
വരുന്ന ദശാബ്ദത്തില്‍ ലോകത്തിലെ മുന്‍നിര സമ്പദ്ഘടനകളിലൊന്നാകാന്‍ ഇന്ത്യ തയ്യാറായിക്കൊണ്ടിരിക്കെ ഈ സാധ്യത ഉപയോഗിച്ചു വന്‍ തോതില്‍ വളരാന്‍ കഴിവുള്ള നിരവധി ചെറുകിട കമ്പനികളാണുള്ളതെന്ന് മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹരേഡിയ പറഞ്ഞു.