കൊച്ചി: സിഎൻജി സെഗ്‌മെന്റിലേക്കുള്ള ചുവടുവയ്പുമായി ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം). ടൊയോട്ട ഗ്ലാൻസയിലും അർബൻ ക്രൂയിസർ ഹൈറൈഡർ മോഡൽ ലൈനപ്പിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് ഓപ്ഷനുകൾ നൽകുകയാണ് കമ്പനി.
ഈ വർഷം ആദ്യം പുറത്തിറക്കിയ ടൊയോട്ട ഗ്ലാൻസ, ഇപ്പോൾ മാനുവൽ ട്രാൻസ്മിഷൻ പവർട്രെയിനിനൊപ്പം സിഎൻജി വേരിയന്റിന്റെ എസ് ആൻഡ് ജി ഗ്രേഡുകളിലും ലഭ്യമാണ്.
സെഗ്‌മെന്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ, അർബൻ ക്രൂയിസർ ഹൈറൈഡറും ഇപ്പോൾ സിഎൻജി വേരിയന്റിന്റെ എസ് ആൻഡ് ജി ഗ്രേഡുകളിൽ ലഭ്യമാണ്. രണ്ട് ഗ്രേഡുകളിലും മാനുവൽ ട്രാൻസ്മിഷൻ (എംടി) പവർട്രെയിൻ സജ്ജീകരിച്ചിട്ടുണ്ട്. സെൽഫ് ചാർജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക്, നിയോ ഡ്രൈവ് വേരിയന്റുകൾ എന്നിവയ്ക്ക് പുറമേയാണ് വിപണിയിൽ ഇതിനകം ലഭ്യമായതും ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതുമായ സിഎൻജി വേരിയന്റ്.
രണ്ട് ടൊയോട്ട മോഡലുകളിലും സിഎൻജി ഗ്രേഡുകൾ അവതരിപ്പിക്കുന്നതിലൂടെ സുസ്ഥിര വാഹന സാങ്കേതിക ഓഫറുകളുടെ ശ്രേണി മെച്ചപ്പെടുത്താൻ ടികെഎമ്മിനെ കൂടുതൽ പ്രാപ്തമാക്കുകയും ഉപഭോക്താക്കൾക്ക് കൂടുതൽ പരിസ്ഥിതി സൗഹൃദവും സാമ്പത്തികവുമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും. അങ്ങനെ, ഇന്ത്യൻ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നു