കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് വീട്ടിലെ സുരക്ഷയും അത് നടപ്പിലാക്കലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗോദ്‌റെജ് സെക്യൂരിറ്റി നടത്തിയ 'ഡീക്കോഡിങ് സേഫ് ആന്‍ഡ് സൗണ്ട്: ഇന്‍ ദി ഇന്ത്യന്‍ കോണ്‍ടെക്സ്റ്റ്' എന്ന പഠനത്തില്‍, ആളുകള്‍ വീട്ടിലുള്ള പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിന് ഗാഡ്‌ജറ്റുകളെ ആശ്രയിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇരട്ടിയായി ഉയര്‍ന്നെന്ന് കണ്ടെത്തി. 2021ലെ ഒമ്പതു ശതമാനത്തിൽ നിന്നും 2022ല്‍ 17 ശതമാനമായാണ് വളര്‍ന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നല്ല ആരോഗ്യം, സ്വത്തിന്‍റെ സുരക്ഷ, സാങ്കേതിക സുരക്ഷ എന്നിങ്ങനെ മൂന്നു കാര്യങ്ങളെ ആശ്രയിച്ചാണ് സുരക്ഷ കണക്കാക്കുന്നതെന്ന് പഠനം വെളിപ്പെടുത്തുന്നു.
ജീവിത ചെലവ് താങ്ങാനായി ജോലിക്കു പോകുന്ന മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്കയാണ് വീട്ടിലെ കുട്ടികള്‍. വീട്ടിലെ പ്രായമായവരായിരുന്നു ഇവര്‍ക്ക് ആശ്രയം. എന്നാല്‍ പകര്‍ച്ച വ്യാധിയോടെ മെട്രോനഗരങ്ങളിലും മറ്റും ഇവരും പുറത്തു പോകുമ്പോള്‍ മറ്റ് സാങ്കേതിക മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. ഈ വര്‍ഷം കുട്ടികളുടെയും മുതിര്‍ന്ന മാതാപിതാക്കളെയും സംബന്ധിച്ചുള്ള ഇന്ത്യക്കാരുടെ പ്രധാന ആശങ്ക പഠനത്തില്‍ പങ്കെടുത്ത 51 ശതമാനം പേര്‍ക്കും സുഖമില്ലാതാകുന്നതും പരിക്കു പറ്റുന്നതിനെക്കുറിച്ചും 49 ശതമാനം പേര്‍ക്ക് വീട്ടിലുണ്ടാകാന്‍ സാധ്യതയുള്ള മോഷണത്തെക്കുറിച്ചുമായിരുന്നു.
കോവിഡ് വ്യാപനത്തോടെ കഴിഞ്ഞ വര്‍ഷം 81 ശതമാനം ആളുകള്‍ക്കും ആരോഗ്യം സംബന്ധിച്ചായിരുന്നു ആശങ്ക. ഇന്ത്യന്‍ വീടുകളുടെ സുരക്ഷ പ്രധാനമായും സ്വത്തിനെയും ആരോഗ്യത്തെയും കുറിച്ചാണെന്നാണ് കണ്ടെത്തല്‍. വീട്ടിലില്ലാത്തപ്പോള്‍ കുട്ടികളുടെ കാര്യങ്ങള്‍ക്കായി മാതാപിതാക്കളെ ആശ്രയിക്കുന്നവര്‍ 38 ശതമാനം പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 49 ശതമാനമായിരുന്നു. വീടിനെ തന്നെ ആശ്രയിക്കുന്നവര്‍ 15 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 26 ശതമാനമായിരുന്നു. അയല്‍ക്കാരെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് 17 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇത് ഒമ്പത് ശതമാനമായിരുന്നു.
ഏഴ് ഇന്ത്യന്‍ നഗരങ്ങളിലായാണ് ഗോദ്‌റെജ് സെക്യൂരിറ്റി പഠനം നടത്തിയത്. ഫിജിറ്റല്‍ പരിഹാരങ്ങളുടെ ആവശ്യമാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. കുട്ടികളെ വീട്ടില്‍ വിട്ടിട്ടു പോകുമ്പോള്‍ അവരുമായി ബന്ധപ്പെടാവുന്ന തടസമില്ലാത്ത മാര്‍ഗമാണ് ഹോം ക്യാമറകള്‍. ഇന്ത്യയിലെ ഹോം ക്യാമറ വിപണി 300 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഗോദ്‌റെജ് സെക്യൂരിറ്റി 2022ഓടെ വിപണിയുടെ 15 ശതമാനം സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. ബ്രാന്‍ഡ് 2000 പ്രാദേശിക റീട്ടെയിലര്‍മാരുമായും ചാനല്‍ പാർട്ടണരുമായി സഹകരിക്കുന്നുണ്ട്.