തിരുവനന്തപുരം: തിരുവോണത്തിനു മുന്നോടിയായി പ്രമുഖ ഫാഷൻ ബ്രാൻഡായ ഇന്ത്യൻ ടെറൈൻ വമ്പിച്ച ആഘോഷപരിപാടികൾ ഒരുക്കുകയാണ്. ഉപഭോക്താക്കൾക്ക് ഇന്ത്യൻ ടെറൈന്റെ കേരളത്തിലൊട്ടാകെയുള്ള 11 വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്നും വസ്ത്രങ്ങൾ വാങ്ങുന്നതിലൂടെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ, സ്വർണനാണയങ്ങൾ, മറ്റു മികച്ച സമ്മാനങ്ങൾ എന്നിവ സ്വന്തമാക്കാനുള്ള സുവർണാവസരം ഒരുക്കുകയാണ്.
ഈ ഓണത്തിന് ഇത്തരത്തിലുള്ള ഒരു ഷോപ്പിംഗ് ക്യാമ്പയിൻ ഒരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ടെറൈൻ ഫാഷൻസ് ലിമിറ്റഡ് എം ഡി, ചാരത്ത് നരസിംഹൻ പറഞ്ഞു. 3999 രൂപയ്ക്ക് വസ്ത്രം വാങ്ങുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ആയിരിക്കും സമ്മാനമായി ലഭിക്കുക. ഒരാൾക്ക് 20 ഗ്രാം സ്വർണവും മൂന്നു പേർക്ക് വീതം 5 ഗ്രാം സ്വർണവും നറുക്കെടുപ്പിലൂടെ ലഭിക്കും. ഇതിനുപുറമേ, ഷോപ്പിംഗ് നടത്തുന്നവർക്ക് മറ്റനേകം സമ്മാനങ്ങളും നേടാൻ അവസരമുണ്ട്. ആഗസ്റ്റ് 22 മുതൽ സെപ്തംബർ 11 വരെയാണ് ക്യാമ്പയിൻ കാലാവധി.
ഇന്ത്യൻ ടെറൈൻ ബ്രാൻഡ് ഉൽപ്പനങ്ങൾക്കൊപ്പം വളരുന്നവരാണ് തങ്ങളുടെ ഉപഭോക്താക്കളെന്നും, രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമം കമ്പനി ആഗ്രഹിക്കുന്നുവെന്നും. അതുകൊണ്ടാണ് തന്നെ ചെറുപ്പക്കാർക്കുവേണ്ടി ഒരു പ്രീമിയം മോട്ടോർസൈക്കിൾ നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങൾക്ക് സ്വർണത്തോടുള്ള പ്രിയം കണക്കിലെടുത്താണ് സ്വർണ്ണം സമ്മാനമായി നൽകുക എന്ന ആശയം മുന്നോട്ടു വച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൊച്ചിയിലും തിരുവനന്തപുരത്തും മൂന്ന് ഔട്ട്‌ലെറ്റുകളും, തിരുവല്ല, കോട്ടയം, പാലക്കാട്, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഓരോ ഔട്ട്‌ലെറ്റുമാണ് നിലവിൽ ഇന്ത്യൻ ടെറൈനിനുള്ളത്. ഈ സാമ്പത്തിക വർഷംതന്നെ കൊല്ലത്തും കണ്ണൂരും തൃശ്ശൂരും പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിനു പുറമെ ഇന്ത്യയൊട്ടാകെ ഇരുന്നൂറോളം ഔട്ട്‌ലെറ്റുകളും നേപ്പാളിലെ കാഠ്മണ്ഡുവിൽ രണ്ട് ഔട്ട്ലെറ്റും കമ്പനിക്കുണ്ട്. ഷോപ്പേഴ്സ് ഷോപ്പ്, ലൈഫ് സ്റ്റൈൽ, റിലയൻസ് ട്രെൻഡ്സ് മുതലായ മൾട്ടി ബ്രാൻഡ് സ്റ്റോഴ്സിനോടൊപ്പവും ദേശീയതലത്തിൽ കമ്പനിക്ക് ശക്തമായ സ്വാധീനമുണ്ട്.
ലോക് ഡൗൺ പ്രതിസന്ധികൾ രൂക്ഷമായി ബാധിച്ച രണ്ടു വർഷങ്ങൾക്കു ശേഷം ഈ വർഷം വിദേശത്തുനിന്നും നാട്ടിലെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിയ പ്രവാസികളെയും, തദ്ദേശീയരായ ജനങ്ങളെയും ഞങ്ങളുടെ ഷോപ്പിംഗ് അനുഭവങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്നും ചാരത്ത് നരസിംഹൻ കൂട്ടിച്ചേർത്തു.