കൊച്ചി: മാക്‌സ് ലൈഫ് പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡിന് പെന്‍ഷന്‍ ഫണ്ട് ആരംഭിക്കാനുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ ദേശീയ പെന്‍ഷന്‍ സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാക്‌സ് ലൈഫിന് സാധിക്കും.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എയുഎം ഒരു ലക്ഷം കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഉപഭോക്താക്കളുടെ പെന്‍ഷന്‍ ആസ്തികള്‍ മാക്‌സ് ലൈഫ് പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യും. പുതിയ എന്‍പിഎസ് അക്കൗണ്ടുകള്‍ തുറക്കാന്‍ വരിക്കാരെ സഹായിക്കുന്ന സേവനങ്ങള്‍ നല്‍കുന്നതിനായി രജിസ്ട്രേഷന് അപേക്ഷിക്കുന്ന പ്രക്രിയയിലാണ് പെന്‍ഷന്‍ ഫണ്ട്.
മാക്‌സ് ലൈഫ് പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് ഈ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കുന്നുവെന്ന് മാക്‌സ് ലൈഫ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു.