കൊച്ചി: ക്ലിയര്‍സൈറ്റ് പോര്‍ട്ട്ഫോളിയോയ്ക്കു കീഴില്‍ മികച്ച ഫീച്ചറുകളോടെ ടൈറ്റന്‍ ഐപ്ലസ് ഉയര്‍ന്നതരം ലെന്‍സുകള്‍ വിപണിയിലിറക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ക്ലിയര്‍സൈറ്റ് ലെന്‍സുകളുടെ തുടര്‍ച്ചയായി ടൈറ്റന്‍ ക്ലിയര്‍സൈറ്റ് സെഡ് ആണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. തെളിമയുള്ള കാഴ്ച ലഭ്യമാക്കുന്നതിനായി എട്ടു പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നൂതനമായ കാര്യങ്ങളിലൂടെ തടസങ്ങളില്ലാത്ത കാഴ്ച ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്കുന്നതിനുള്ള പരിശ്രമത്തിലാണ് ടൈറ്റന്‍ ഐപ്ലസ്. ഏറ്റവും മികച്ച വ്യക്തതയും ഉയര്‍ന്ന സുതാര്യതയുമുള്ള ടൈറ്റന്‍ ക്ലിയര്‍സൈറ്റ് സെഡ് ഏതാണ്ട് പൂര്‍ണമായും നിറമില്ലാത്തതും കാണാന്‍ സാധിക്കാത്തരീതിയിലുള്ളതും മറ്റുള്ളവര്‍ക്ക് കണ്ണുകള്‍ വ്യക്തതയോടെ കാണാന്‍ സാധിക്കുന്ന രീതിയിലുള്ളതുമാണ്. ലെന്‍സിന് പ്രകാശ സ്പെക്ട്രത്തില്‍ 99.2 ശതമാനം വ്യക്തതയും ഏറ്റവും കുറഞ്ഞ നിറ വ്യതിയാനവും എച്ച്ഡി കാഴ്ചയും നിറങ്ങളെ അതിന്‍റെ ശരിയായ രൂപത്തില്‍ കാണുന്നതിന് സഹായിക്കുന്നതുമാണ്.
ദോഷകരമായ യുവി രശ്മികളില്‍നിന്നും ഗാഡ്ജെറ്റുകളില്‍ നിന്നുള്ള നീല പ്രകാശരശ്മികളെയും ചെറുക്കാന്‍ ടൈറ്റന്‍ ക്ലിയര്‍സൈറ്റ് സെഡിന് സാധിക്കും. സാധാരണ ആവരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്ലിയര്‍സൈറ്റ് സെഡിന് 97 ശതമാനം സുതാര്യതയുണ്ട്. അതുകൊണ്ടുതന്നെ ലെന്‍സ് ഏകദേശം കാണാന്‍ സാധിക്കാത്ത രീതിയിലുള്ളതാണ്. സാധാരണ ലെന്‍സുകളെ അപേക്ഷിച്ച് മികച്ച ഫോഗ് റെസിസ്റ്റന്‍സും ഇതിനുണ്ട്.
ഉപയോഗിക്കുന്നവരെ ശക്തിപ്പെടുത്തുന്നതിനും മങ്ങലില്ലാത്തതും തടസങ്ങളില്ലാത്തതുമായ കാഴ്ച എപ്പോഴും ലഭ്യമാക്കുന്നതിനുമാണ് കണ്ണടകളെന്ന് ടൈറ്റന്‍ ഐപ്ലസ് സിഇഒ സൗമന്‍ ഭൗമിക് പറഞ്ഞു. ടൈറ്റന്‍ ക്ലിയര്‍സൈറ്റ് സെഡ് ലെന്‍സിലെ 8-ഇന്‍-വണ്‍ എന്ന നൂതനരീതിയിലൂടെ കാഴ്ചയിലെ തടസങ്ങള്‍ ഇല്ലാതാകും. പുതിയ ഉത്പന്നത്തിലൂടെ ഉള്‍ത്തളങ്ങളിലും പുറംലോകത്തെ പരിപാടികളിലും, ലോകത്തെ കാണുന്നതും ലോകം നിങ്ങളെ കാണുന്നതുമായ രീതികള്‍ക്ക് മാറ്റമുണ്ടാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊടിയും വെള്ളവും എണ്ണയും മൂലമുള്ള അഴുക്കിനെ പ്രതിരോധിച്ച് തടസങ്ങളില്ലാത്ത കാഴ്ച നല്കുന്നതും സാധാരണയിലും രണ്ടിരട്ടി പോറലിനെ പ്രതിരോധിക്കുന്നതുമായ ലെന്‍സുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കും.
എല്ലാത്തരം ഫ്രെയ്മുകള്‍ക്കും അനുയോജ്യമായ ക്ലിയര്‍സൈറ്റ്സ് ലെന്‍സുകള്‍ 3099 രൂപ മുതല്‍ വിലയില്‍ ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍നിന്ന് ലഭിക്കും.