കൊച്ചി: ഇന്ത്യയിലെ മുന്‍നിര അഗ്രി ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ബിഗ്ഹാറ്റിന്‍റെ ഉപയോക്താക്കള്‍ക്ക് ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കാനായി മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സും ബിഗ്ഹാറ്റും സഹകരിക്കും. അസംഘടിത കര്‍ഷക മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ബിഗ്ഹാറ്റ് വെബ്സൈറ്റിലൂടേയും മൊബൈല്‍ ആപ്പിലൂടേയും ആയിരിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പന നടത്തുക. അഞ്ചു ലക്ഷം രൂപ വരെയുള്ള പരിരക്ഷയാകും ഈ പോളിസിയിലൂടെ നല്‍കുക.
ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ലഭ്യമാക്കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് മാനേജിങ് ഡയറക്ടറും പ്രിന്‍സിപ്പല്‍ ഓഫിസറുമായ വേദനാരായണന്‍ ശേഷാദ്രി പറഞ്ഞു.
ഒരു കോടിയിലേറെ കര്‍ഷകര്‍ക്ക് തങ്ങളുടെ സംവിധാനത്തിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സുമായുള്ള സഹകരണം സഹായിക്കുമെന്ന് ബിഗ്ഹാറ്റ് ഇന്ത്യ സഹസ്ഥാപകന്‍ സതീഷ നുകാല പറഞ്ഞു.