കൊച്ചി: അക്ഷയ തൃതിയയുടെ മംഗളമൂഹൂര്‍ത്തത്തില്‍ ടാറ്റയില്‍നിന്നുള്ള ആഭരണ ബ്രാന്‍ഡായ തനിഷ്ക് വളകളുടെ വിപുലമായ ശേഖരം അവതരിപ്പിക്കുന്നു. വളകളുടെ ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസൃതമായി കൈകളെ ആഘോഷമാക്കുന്ന രൂപകല്‍പ്പനകളാണ് തനിഷ്ക് കലൈ എന്ന പേരിലുള്ള ശേഖരത്തിലുള്ളത്.
പതിനെട്ട് കാരറ്റിലും ഇരുപത്തിരണ്ടു കാരറ്റ് സ്വര്‍ണത്തിലും രൂപപ്പെടുത്തിയവയാണ് തനിഷ്ക് കലൈ വളകള്‍. ഗീരോ ഫിനിഷോടു കൂടിയ ദക്ഷിണശൈലിയിലുള്ള വളകള്‍, സ്റ്റാംപ് വര്‍ക്ക്, ഇനാമല്‍ എന്നിവയോടു കൂടിയ പുരാതന രീതിയിലുള്ള വളകള്‍ എന്നിവ ഈ ശേഖരത്തിന്‍റെ ഭാഗമാണ്. ചന്ദ്രാകൃതിയുള്ള രൂപങ്ങള്‍, പൂക്കള്‍, പരമ്പരാഗത ശില്‍പരൂപങ്ങള്‍, മുത്തുകളുടെ കൂട്ടങ്ങള്‍ പതിച്ചവ എന്നിങ്ങനെ പരമ്പരാഗതവും വൈവിധ്യമാര്‍ന്നതുമായ രൂപകല്‍പ്പനകളാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നിലവിലുള്ള കാര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഭാവിയെ കെട്ടിപ്പടുക്കുന്നതിനും കൈകള്‍ക്ക് കരുത്തുണ്ട്. അനുഗ്രഹം ചൊരിയാനും വികാരങ്ങളെ പ്രതിഫലിപ്പിക്കാനും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും അവയ്ക്ക് കഴിയും. പരമ്പരാഗതമായി ഏതു മംഗളകരമായ ചടങ്ങുകള്‍ക്കും ഉപയോഗപ്പെടുത്തുന്നത് കരങ്ങളാണ്. അക്ഷയ തൃതിയയുടെ മംഗളമൂഹൂര്‍ത്തത്തില്‍ കൈകള്‍ക്ക് നിര്‍മിക്കാനും സ്നേഹിക്കാനും പരിപോഷിപ്പിക്കാനും അനുഗ്രഹിക്കാനുമുള്ള കഴിവുണ്ടെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ് തനിഷ്ക്.
തനിഷ്ക് നടത്തിയ ഉപയോക്തൃ പഠനങ്ങളില്‍ സ്വര്‍ണത്തിന്‍ വില ഉയര്‍ന്നത് ഉത്സവകാലത്ത് സ്വര്‍ണം വാങ്ങുന്നതിന് തടസമാകുന്നില്ലെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. വില ഉയരുന്നത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തനിഷ്ക് ഹൈ ലൈറ്റ്സ് പ്ലാറ്റ്ഫോമില്‍ ഭാരം കുറഞ്ഞ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സാധാരണ സ്വര്‍ണാഭരണങ്ങള്‍ എന്നതുപോലെ തോന്നിപ്പിക്കുന്ന ഇവയ്ക്ക് വില കുറവാണ്. വിപുലമായ ഉത്പന്ന രൂപകല്‍പ്പനയിലൂടെ ഡിസൈന്‍ ഡീകണ്‍സ്ട്രക്ഷന്‍, നൂതനമായ കണ്ടുപിടുത്തങ്ങള്‍, ദൃഢതയും കാഠിന്യവും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ട ഗോള്‍ഡ് അലോയിയുടെ ഉപയോഗം എന്നിവ വഴി 15 മുതല്‍ 25 ശതമാനം വരെ ഭാരം കുറയ്ക്കാന്‍ തനിഷ്കിനു കഴിഞ്ഞിട്ടുണ്ട്.
അക്ഷയ തൃതീയയ്ക്കായി തനിഷ്ക് 24കെ എക്സ്പ്രസ് എന്ന പേരില്‍ ഗോള്‍ഡ് കൊയിന്‍ എടിഎം അവതരിപ്പിച്ചിട്ടുണ്ട്. അക്ഷയ തൃതീയയില്‍ സ്വര്‍ണനാണയങ്ങള്‍ സൗകര്യപ്രദമായി വാങ്ങുന്നതിന് ഇതുവഴി സാധിക്കും. 24കെ എക്സ്പ്രസ് ഗോള്‍ഡ് കൊയില്‍ എടിഎം സൗകര്യം തനിഷ്കിന്‍റെ പ്രധാന സ്റ്റോറുകളിലെല്ലാം ലഭ്യമാണ്.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അക്ഷയ തൃതീയ ആഘോഷിക്കുന്നതിനായി ഉപയോക്താക്കള്‍ കാത്തിരിക്കുകയാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് റീട്ടെയ്ല്‍ വിഭാഗം വൈസ് പ്രസിഡന്‍റ് അരുണ്‍ നാരായണ്‍ പറഞ്ഞു. ഈ അവസരത്തില്‍ കലൈ വളകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. നകാക്ഷി, ജാലി കട്ട്, ക്ലോസ്ഡ് സെറ്റിംഗ്, സ്റ്റാംപ് വര്‍ക്ക്, ഫിലിഗ്രി എന്നിങ്ങനെ 150-ല്‍ അധിക രൂപകല്‍പ്പനകളാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കലൈ ശേഖരം തനിഷ്കിന്‍റെ സ്റ്റോറുകളിലും തനിഷ്കിന്‍റെ www.tanishq.co.in/akshaya-tritiya എന്ന ഇകൊമേഴ്സ് വെബ്സൈറ്റിലും ലഭ്യമാണ്.