‘മോജ് ഫോർ ക്രിയേറ്റേഴ്സ് വഴി’ , 1മില്ല്യണിലധികം സൂപ്പർസ്റ്റാർ ക്രിയേറ്റേഴ്‌സിനെ സൃഷ്ടിക്കുക എന്നതാണ് മോജിന്റെ പ്രധാന ലക്‌ഷ്യംകൊച്ചി , 26 ഏപ്രിൽ 2022:’മോജ് ഫോർ ക്രിയേറ്റേഴ്‌സ്’ പ്രോഗ്രാമിലൂടെ 3,500 കോടി രൂപ (450 മില്യൺ ഡോളറിലധികം) സമ്പാദിക്കാൻ കണ്ടന്റ് ക്രിയേറ്റേഴ്സിനു സഹായവുമായി പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വീഡിയോ ആപ്പായ മോജ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ക്രിയേറ്റേഴ്സിലും ധനസമ്പാദന മാതൃക കെട്ടിപ്പടുക്കുന്നതിനും ദീർഘകാലത്തേക്ക് പ്ലാറ്റ്‌ഫോമിൽ മികച്ച കണ്ടൻറ് സൃഷ്‌ടിക്കുകയും ചെയ്യുന്നതിനായുള്ള ചുവടുവയ്പ്പാണ് പ്രോഗ്രാം.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ തലങ്ങളിലുമുള്ള ക്രിയേറ്റേഴ്സിനും വേണ്ടി വലിയ തോതിലുള്ള വളർച്ചയും വികസന സംരംഭങ്ങളുമാണ് മോജ് ആസൂത്രണം ചെയ്യുന്നത്. ഈ പരിപാടിയുടെ ഭാഗമായി പ്രിലിമിനറി, പരിശീലന കോഴ്‌സുകൾ, മെന്റർഷിപ്പ്, സ്‌പോട്ട്‌ലൈറ്റ് പ്രോഗ്രാം, ബൂട്ട് ക്യാമ്പുകൾ, ഇൻഫ്ലുവൻസർ ടൗൺഹാളുകൾ, വൺ-ഓൺ-വൺ കോച്ചിംഗ്, ഇൻഡസ്‌ട്രി ട്രെൻഡുകളെക്കുറിച്ചുള്ള ആഴത്തിലുള്ള വർക്ക്‌ഷോപ്പുകൾ എന്നിവയിലൂടെ ഗ്രൂമിംഗ് നൽകുന്നു.മോജ് ഫോർ ക്രിയേറ്റഴ്‌സ് പ്രോഗ്രാമിലൂടെ കണ്ടൻറ് കിയേറ്റേഴ്സിന് അവരുടെ കഴിവുകളിലൂടെ ധനസമ്പാദനത്തിന് സഹായിക്കുകയും അത് ഒരു പ്രായോഗികമായ കരിയർ ഓപ്ഷനാക്കി മാറ്റാനുള്ള വഴികൾ നൽകുകയും ചെയ്യും. ക്രിയേറ്റേഴ്‌സിന് സുസ്ഥിരമായ ഒരു വരുമാന സ്ട്രീം സൃഷ്‌ടിക്കാൻ, മോജ് വെർച്വൽ ഗിഫ്റ്റിംഗ്, കൊമേഴ്‌സ് വരുമാനം, കൂടാതെ ക്രിയേറ്റർ റെഫറൽ പ്രോഗ്രാമുകളും അവതരിപ്പിക്കുന്നു. കൂടാതെ, പ്ലാറ്റ്‌ഫോമിലെ വിവിധ മത്സരങ്ങൾ, ട്രെൻഡുകൾ എന്നിവയിൽ പങ്കെടുത്ത് വിജയിക്കുന്ന ക്രിയേറ്റേഴ്‌സിന് മോജ് പ്രതിഫലവും നൽകുന്നു. ജനപ്രിയ സംഗീത വീഡിയോകൾ, സിനിമകൾ, വെബ് സീരീസ് എന്നിവയുടെ ഭാഗമാകാനുള്ള അവസരമുണ്ട്. സ്‌ക്രിപ്റ്റിംഗിനും കണ്ടൻറ് ക്രിയേഷനും തത്സമയ പരിശീലനം നൽകുന്നതിനായി എല്ലാ പ്രധാന നഗരങ്ങളിലും 'ക്രിയേറ്റർ സ്റ്റുഡിയോ' ആരംഭിക്കാനും മോജ് പദ്ധതിയിടുന്നുണ്ട്.