മാർച്ച് 9 മുതൽ ബുക്കിംഗുകൾക്കായി തുറന്നിരിക്കുന്നു
> ടൊയോട്ട വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുള്ള പുതിയ കൂൾ ഗ്ലാൻസ കരുത്തുറ്റതും മികച്ച ഇന്ധനക്ഷമതയുള്ളതും 22+ കെ എം പി എൽ മൈലേജ് നൽകുന്നതുമാണ്.
> ടൊയോട്ടയുടെ സ്റ്റൈലിഷ് ഫ്രണ്ട് ഗ്രിൽ ആൻഡ് ബമ്പർ
> 6 എയർ ബാഗുകൾ പുതിയ ഗ്ലാൻസയുടെ സുരക്ഷ വർധിപ്പിക്കുന്നു
> ഹെയ് ടൊയോട്ട വോയിസ് അസിസ്റ്റന്റ് , ഹെഡ് അപ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ
> ബുക്കിംഗ് തുക .11,000/- രൂപ
> ഓണലൈൻ ആയും (@ www.toyotabharat.com) ഏറ്റവും അടുത്ത ടൊയോട്ട ഡീലർഷിപ്പ് വഴിയും ബുക്ക് ചെയ്യാം
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി .കെ.എം) കൂൾ ന്യൂ ടൊയോട്ട ഗ്ലാൻസയുടെ ബുക്കിംഗ് മാർച്ച് 9,2022 ന് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ടൊയോട്ട വാഹനം എന്ന വിശേഷണവുമായി എത്തുന്ന കൂൾ ന്യൂ ഗ്ലാൻസയുടെ സ്റ്റൈലിഷ്, സ്‌പോർട്ടി രൂപകൽപന മികച്ച മൂല്യം പ്രതീക്ഷിക്കുന്ന ഉപഭോക്താക്കൾക്കും പുതിയ ടൊയോട്ട ഉപഭോക്താക്കൾക്കും ഏറ്റവും അനുയോജ്യമാണ്.
മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമായ പുതിയ ഗ്ലാൻസയിൽ കരുത്തും മികച്ച ഇന്ധനക്ഷമതയുമുള്ള കെ സീരീസ് എഞ്ചിനാണുള്ളത്.
മികച്ച ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുന്നതിനായി 66 കെ ഡബ്ള്യു പവർ ലഭിക്കുന്ന നവീനവും കാര്യക്ഷമതയുള്ളതുമായ ഗ്യാസോലൈൻ എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറ ഹെഡ് അപ്പ് ഡിസ്‌പ്ലേ,360 ഡിഗ്രി ക്യാമറ, സ്മാർട്ട് ഫോണിലൂടെ ( ആപ്പിൾ & ആൻഡ്രോയിഡ്) നിയന്ത്രിക്കാവുന്ന ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയാണ് പുതിയ ഗ്ലാൻസയുടെ പ്രധാന സവിശേഷതകൾ. 6 എയർ ബാഗുകളുമായി സുരക്ഷയ്ക്ക് മുന്തിയ പ്രാധാന്യമാണ് ഇതിന് നൽകിയിരിക്കുന്നത്. 3 വർഷം / 100,000 കിലോമീറ്റർ വാറന്റി 5 വർഷം / 220,000 കിലോമീറ്റർ വരെ വാറന്റി എക്സ്റ്റൻഷൻ ലഭിക്കും. കൂടാതെ ഇ.എം.60 വഴി 60 മിനിറ്റ് പീരിയോഡിക് സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ്, ഏറ്റവും കുറഞ്ഞ ക്ലിക്കിലൂടെ സർവീസ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും ലഭിക്കും.