May 06, 2024

Login to your account

Username *
Password *
Remember Me
Author

Author

തെരുവുനായ പ്രശ്‌നത്തില്‍ പരിഹാര നടപടികള്‍ ഊര്‍ജിതമാക്കാന്‍ സമഗ്രപദ്ധതിയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. തെരുവുനായകള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പ്, വന്ധ്യംകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കും.
സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നത് ശ്ലാഘനീയമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യം.
ഖത്തർ ലോകകപ്പിന്റെ സജ്ജീകരണങ്ങളുടെ ഭാഗമായി ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ 13 വിമാനക്കമ്പനികൾ സർവീസ് നടത്തും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്റ്റേഡിയങ്ങളില്‍ നിന്ന് 30 മിനിറ്റ് യാത്ര ദൂരത്തിലാണ് എയര്‍പോര്‍ട്ട്.
കഴിഞ്ഞ 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് 1610 വ്യാജ യാത്രാരേഖകൾ പിടിച്ചെടുത്തതായി ദുബായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ഡോക്യുമെന്റ് എക്‌സാമിനേഷൻ സെന്ററിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജ രേഖകൾ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടി ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിസാമിന്റെ അപ്പീല്‍ പരിഗണിച്ചശേഷം വിധി പ്രസ്താവിച്ചത്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമ്പത്തിനാലാമത് സ്ഥാപിതദിനാചരണത്തിന്റെ ഭാഗമായി ‘എന്‍.വിയും വൈജ്ഞാനിക സാഹിത്യവും’ എന്ന വിഷയത്തില്‍ ഇന്ന് (സെപ്തംബര്‍ 16ന് വെള്ളിയാഴ്ച) പ്രഭാഷണം നടത്തും. രാവിലെ 11 മണിക്ക് എന്‍.വി.ഹാളില്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ സംസാരിക്കും.
ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 വനിതകള്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലി പ്രോ എന്നിവയില്‍ പരീശീലനം നല്‍കുന്നു.