April 19, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് 'ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്' അവതരിപ്പിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ ഫണ്ടിന് അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്.
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീര്‍ത്ഥാടകര്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം 159, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ... എന്ന് തുടങ്ങുന്ന മലയാളം ഗാനം നിഹാല്‍ സാദിഖ് ,ഹരിനി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
കൊച്ചി: അയ്യായിരത്തിലേറെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എസ്എംഐ) രാജ്യത്തുടനീളം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം (ശിശുദിനം) ആഘോഷിച്ചു.
കൊച്ചി:റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ യ്ക്ക് 'ലീഡര്‍ ഓഫ് ദ ഇയര്‍' ഗോള്‍ഡ് പുരസ്കാരം.
മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ത്ഥാടത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർഥികളെ നേരിട്ട് സ്കൂളിലെത്തി സ്വാഗതം ചെയ്ത് മന്ത്രിമാർ.
കൊച്ചി: കേരളത്തിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന് തുടര്‍ച്ചയായി മൂന്നാം തവണ ഐ.എം.എ. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്‍സി, യു.എസ്.എ.)യുടെ പ്ലാറ്റിനം മെമ്പര്‍ഷിപ്പും എ.സി.സി.എ.(അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ്) യുടെ ഗോള്‍ഡന്‍ അംഗീകാരവും ലഭിച്ചു.