July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ ഔഷധമായ കാമി നസ്യം മന്ത്രി വി.എൻ. വാസവനും ആയുർവേദ വിദഗ്‌ധരും ചേർന്ന് പുറത്തിറക്കി.
തിരുവനന്തപുരം : കേരള ലാ അക്കാദമിയും മൂട്ട് കോര്‍ട്ട് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന 31ാമത് അഖിലേന്ത്യാ മൂട്ട് കോര്‍ട്ട് മത്സരം 2022 ഫെബ്രുവരി 9 ന് വൈകീട്ട് 5 മണിക്ക് കേരള ഉന്നതവിദ്യാഭാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദു വെര്‍ച്ച്വലായി ഉദ്ഘാടനം നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ. സംസ്ഥാനതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ്. പൂവച്ചലിലും മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയും രാവിലെ 11 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും . ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത്. മന്ത്രിമാരായ അഡ്വ.കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ. ആന്റണിരാജു, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, കെ. രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, ജെ. ചിഞ്ചുറാണി, എം.പി. അടൂർ പ്രകാശ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന പൂവച്ചൽ ജി.വി.എച്ച്.എസ്.എസ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സംഘാടക സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ഒരുക്കങ്ങളിൽ മന്ത്രി തൃപ്തി രേഖപ്പെടുത്തി.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, ഗോദ്റെജ് അപ്ലയന്‍സസിന് കീഴില്‍ ഗോദ്റെജ് ഇയോണ്‍ മാഗ്നസ് കൗണ്ടര്‍-ടോപ്പ് ഡിഷ്വാഷര്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052,
കൊച്ചി: ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാരികള്‍ക്കും തങ്ങളുടെ ബിസിനസ്സ് ബാങ്കിംഗ് മൊബൈല്‍ ആപ്പിന്‍റെ പ്രയോജനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് 'ഇന്‍സ്റ്റാബിസ്' പരസ്പര പ്രവര്‍ത്തനക്ഷമമാക്കി ഐസിഐസിഐ ബാങ്ക്.
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന തേർഡ് പാർട്ടി എൻഡ്-ടു-എൻഡ് ലോജിസ്റ്റിക് പ്രൊവൈഡറായ എക്‌സ്‌പ്രസ്ബീസ്, സ്വകാര്യ ഇക്വിറ്റി ഫണ്ടായ ബ്ലാക്ക്‌സ്റ്റോൺ ഗ്രോത്ത്, ടി പി ജി ഗ്രോത്ത്, ക്രിസ്‌ക്യാപിറ്റൽ എന്നിവയിൽ നിന്ന് 300 മില്യൺ ഡോളർ സമാഹരിച്ചു.
കൊച്ചി: കേരളത്തിലെ ടെക്കികളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന സൃഷ്ടി സാഹിത്യോത്സവത്തിന്റെ ഏട്ടാമത് എഡിഷനിലേക്കുള്ള വോട്ടിങ് ആരംഭിച്ചു.
കോഴിക്കോട്: വിമാനത്താവളങ്ങളില്‍ കോവിഡ് 19 റാപ്പിഡ് മോളിക്കുലാര്‍ പരിശോധനകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണയും ഭീതിയും പരത്തുന്നതാണെന്നും പൊതുജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടീസ് എം.ഡിയും സി.ഇ.ഒയുമായ സി.കെ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വളർന്നുവരുന്ന ഇന്ത്യൻ ബ്രാൻഡുകളെയും സ്റ്റാർട്ടപ്പുകളെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുമായി കണക്ട് ചെയ്യുന്നതിനായി ഡിസൈൻ ചെയ്ത ഗ്ലോബൽ സെല്ലിംഗ് പ്രൊപ്പെൽ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററിന്റെ രണ്ടാം സീസണിൻ്റെ ലോഞ്ച് ആമസോൺ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad