രാജ്യത്തെ ഡിജിറ്റൽ വേതിരിവ് കുറയ്ക്കുന്നതിനും ആഘോഷങ്ങളുടെ ആവേശം എല്ലാവരിലേയ്കേകുമെത്തിക്കുന്നതിനും സംഭാവന ചെയ്യാൻ ഉപഭോക്താക്കളോടും ജീവനക്കാരോടും ഒരു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നു
അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളുടെ ആക്സസ് വർദ്ധിപ്പിച്ചുകൊണ്ട് അവരെ മികച്ച ഒരു ഭാവിക്കായി പ്രാപ്തമാക്കുന്നതിന് രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ വേർതിരിവ് തുടച്ചുനീക്കാനുള്ള ആമസോൺ ഇന്ത്യയുടെ ഉദ്യമം ഇന്ന് പ്രഖ്യാപിച്ചു. ഈ പരിശ്രമത്തിന്റെ ഭാഗമായും ആഘോഷങ്ങളുടെ ആവേശം ശക്തിപ്പെടുത്തുന്നതിനും ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ 2021-നോടൊപ്പം 'ഡെലിവറി സ്മൈൽസ്' ആരംഭിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഡിജിറ്റൽ വേർതിരിവ് കുറയ്ക്കുക എന്ന കമ്പനിയുടെ ഉദ്യമത്തിൽ പങ്കുചേരാനും ഒരാൾക്ക് സഹായം നൽകുന്നതിന്റെ ആനന്ദം അനുഭവിക്കാും ഈ പദ്ധതി നിങ്ങളെ പ്രാപ്തരാക്കുന്നു.