തിരുവനന്തപുരം: ഇന്റല്‍ പെന്റിയം ചിപ്പിന്റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് രംഗത്തെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ടെക്‌നോപാര്‍ക്കില്‍ സംവദിച്ചു. സംരംഭകരും ഗവേഷകരും ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാരും ജീവനക്കാരും അദ്ധ്യാപകരും വിദ്യാര്‍ഥികളും സംവാദത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് സിസ്റ്റം ആന്‍ഡ് ഡിസൈന്‍ നിര്‍മാണരംഗത്തെ സാധ്യകളെയും വെല്ലുവിളികളെയും കണക്കുകളും പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കും വിശദമാക്കി അദ്ദേഹം വിശദീകരിച്ചു. ആഗോള മാര്‍ക്കറ്റിലെ സെമി കണ്ടക്ടര്‍ വ്യവസായത്തിലെ സാധ്യതകള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമി കണ്ടക്ടര്‍ പോളിസി ഗോള്‍സ്, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഈ രംഗത്തെ പിന്തുണ, രാജ്യത്തിനകത്തെ പ്രൊഡക്ട് ഡിസൈന്‍ - നിര്‍മാണ രംഗത്തെ സാധ്യതകള്‍ തുടങ്ങിയവയെപ്പറ്റി വിനോദ് ധാം വിശദമായി വിശദീകരിച്ചു.
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ട്രിവാന്‍ഡ്രം എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക് സി.ഇ.ഒ ഡോ. കോശി പി. വൈദ്യന്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള പ്രൊഫസര്‍ ഡോ. അലക്‌സ് ജയിംസ് എന്നിവര്‍ പങ്കെടുത്തു. കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍ കുമാര്‍ സിങ് സ്വാഗതവും കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്‍ നന്ദിയും പറഞ്ഞു.