November 21, 2024

Login to your account

Username *
Password *
Remember Me

അക്യുബിറ്റ്സ് ടെക്നോളജീസ് റെഡ് ഹെറിങിന്റെ 2022ലെ ഏറ്റവും മികച്ച 100 ആഗോള സംരംഭങ്ങളുടെ പട്ടികയിൽ

Accubitz Technologies on Red Herring's 2022 Top 100 Global Enterprises List Accubitz Technologies on Red Herring's 2022 Top 100 Global Enterprises List
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്യുബിറ്റ്സ് ടെക്നോളജീസ് പ്രശസ്തമായ 2022ലെ 'റെഡ് ഹെറിങ് ടോപ്പ് ഗ്ലോബൽ 100' പട്ടികയിൽ സ്ഥാനം നേടി. അക്യുബിറ്റ്സിന്റെ സാങ്കേതിക നവീകരണം, ഭാവിയിലേക്കുള്ള കാഴ്ചപ്പാട്, മികവുറ്റ സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച മാതൃകാപരമായ സമീപനങ്ങളാണ് ആഗോള തലത്തിലെ 100 കമ്പനികൾ അടങ്ങുന്ന റെഡ് ഹെറിങിന്റെ പട്ടികയിൽ എത്തിച്ചിരിക്കുന്നത്. പട്ടികയിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മികച്ച 100 സംരംഭങ്ങളെ തിരിച്ചറിയുവാൻ സഹായിക്കുന്ന പട്ടികയാണ് റെഡ് ഹെറിങിന്റേത്.
റെഡ് ഹെറിങിന്റെ 2022 ലെ ലോകത്തിലെ മികച്ച 100 സംരംഭങ്ങളിൽ ഒന്നാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഭാവിയെ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് അക്യുബിറ്റ്സ് ടെക്നോളജീസിന്റേതെന്നും കമ്പനിയുടെ സി ഇ ഒ യും സഹസ്ഥാപകനുമായ ജിതിൻ വി ജി പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളെ ശ്രദ്ധിക്കുകയും ഇത്തരത്തിലൊരു അംഗീകാരം നൽകുകയും ചെയ്ത റെഡ് ഹെറിങ്ങിന്റെ എഡിറ്റർമാരോട് ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളെ തിരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഏറെ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ലോകമെമ്പാടുമുള്ള സംരംഭങ്ങളിൽ നിന്നും ഏറ്റവും മികച്ച 100 വിജയികളിലേക്ക് ഞങ്ങൾ എത്തിയത്, എന്ന് റെഡ് ഹെറിങ് സി ഇ ഒ അലക്സ് വിയക്സ് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ 100 മികച്ച സ്ഥാപനങ്ങളിൽ ഉൾപ്പെടുവാനുള്ള എല്ലാവിധ യോഗ്യതകളും അക്യുബിറ്റ്സ് ടെക്നോളജീസിന് ഉണ്ടെന്നും അവരുടെ പ്രവർത്തനങ്ങളും നവീകരണങ്ങളും കാഴ്ചപ്പാടുകളുമാണ് അസിക്യൂബിറ്റ്സിനെ ഈ അംഗീകാരത്തിന് അർഹമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് കമ്പനികളിൽ നിന്നും ഏറ്റവും മികച്ച 100 സ്ഥാപനങ്ങളാണ് വർഷം തോറും റെഡ് ഹെറിങ് പട്ടികയിൽ ഇടം നേടുന്നത്. കമ്പനികളുടെ സാമ്പത്തിക പ്രകടനം, സാങ്കേതിക നവീകരണം, മാനേജ്മെന്റ് നിലവാരം, ബിസിനസ് തന്ത്രങ്ങൾ, വിപണിയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയെ മാനദണ്ഡമാക്കിയാണ് റെഡ് ഹെറിങിന്റെ എഡിറ്റർമാർ പട്ടിക തയ്യാറാക്കുന്നത്. ഒരേ തലത്തിലുള്ള കമ്പനികളെ താരതമ്യപ്പെടുത്തി അവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് ലോകമെമ്പാടുമുള്ള 100 മികച്ച സംരംഭങ്ങളുടെ പട്ടിക പൂർത്തിയാക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.