ബെസ്റ്റ് പ്ലേയ്‌സ് ടു ഗ്രോ എന്ന ആശയത്തിലൂന്നി കമ്പനി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു
വീടിനടുത്തു തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ തേടുന്ന 100 ഓളം വിദഗ്ദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാകും
കൊച്ചി, മെയ് 10, 2022: സോഫ്റ്റ് വെയര്‍-അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ് [NSE: KPITTECH BSE: 542651: 2022], കൊച്ചിയില്‍ തങ്ങളുടെ സോഫ്റ്റ്വെയര്‍ എക്സലന്‍സ് സെന്റര്‍ വികസിപ്പിക്കുന്നു. 2021 ല്‍ കെപിഐടി ടെക്‌നോളജീസിന്റെ ഭാഗമായ പാത്ത് പാര്‍ട്ണര്‍ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ സോഫ്റ്റ്വെയര്‍ എക്സലന്‍സ് സെന്റര്‍ നിലവില്‍ വരുന്നത്.
സോഫ്റ്റ് വെയര്‍ അധിഷ്ഠിതങ്ങളായ വാഹനങ്ങളുടെ നിര്‍മിതിക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറര്‍മാര്‍, ടിയര്‍ 1 കമ്പനികള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കെപിഐടി തങ്ങളുടെ ഓട്ടോമോട്ടീവ് മൊബിലിറ്റി പ്രവര്‍ത്തനമേഖലയില്‍ നൂതന തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്.
വീടിന് സമീപത്ത് തന്നെ അത്യാധുനിക തൊഴില്‍ അവസരങ്ങള്‍ തിരയുന്ന 100-ഓളം പ്രൊഫഷണലുകള്‍ക്ക് പ്രയോജനപ്പെടുന്നതാണ് കെപിഐടിയുടെ ഈ നീക്കം. കെപിഐടിയിലെ 'ബെസ്റ്റ് പ്ലെയ്‌സ് ടു ഗ്രോ' എന്ന മിഷനുമായി മുന്നോട്ടു പോയാണ് ഇതു സാധ്യമാക്കുന്നത്. കൊച്ചിയിലെ സോഫ്റ്റ് വെയര്‍ എക്‌സലന്‍സ് സെന്ററില്‍ തുടക്കത്തില്‍ 200-ലധികം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനു പുറമെ സമീപഭാവിയില്‍ കാര്യമായ വിപുലീകരണവും ആസൂത്രണം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ വൈദഗ്ധ്യമുള്ള പ്രതിഭകളില്‍ ഭൂരിഭാഗവും വെല്ലുവിളികള്‍ നിറഞ്ഞ ജോലി, മഹത്തായ സംസ്‌കാരം, തൊഴില്‍ വഴക്കം, ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതും അവരുടെ വീടുകള്‍ക്കടുത്തു പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ. കെപിഐടി നടപ്പാക്കി വരുന്ന 'ബെസ്റ്റ് പ്ലെയ്‌സ് ടു ഗ്രോ' മിഷന്‍ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തുകയും, പരിശീലനം നല്‍കുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ മേഖലയില്‍ വിദഗ്ധരായ ജീവനക്കാരെ കണ്ടെത്തുന്നതില്‍ ഇവ സഹായകമാവുന്നു.
കൊച്ചിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശത്തിലാണെന്നാണ് കെപിഐടി ടെക്നോളജീസ് എസ്വിപിയും എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ രാജേഷ് ജന്‍വാദ്കര്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി പ്രതിഭകളെ കണ്ടെത്തുന്നതിനും, ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകളില്‍ അഭിനിവേശമുള്ള എഞ്ചിനീയര്‍മാരെ തിരയുന്നത് തുടരുന്നതിനും കെപിഐടിക്ക് പദ്ധതിയുള്ളതായും അദ്ദേഹം അറിയിച്ചു. വ്യക്തമായ ലക്ഷ്യത്തോടെയുള്ള ഗുണനിലവാരവും വെല്ലുവിളിയും നിറഞ്ഞ ജോലികളാണ് ഇന്നത്തെ വിദഗ്ധരായ പ്രതിഭകള്‍ ഉറ്റു നോക്കുന്നത്. കൊച്ചി കേന്ദ്രത്തിന്റെ വിപുലീകരണം വഴി ഈ മേഖലയിലെ പ്രതിഭകള്‍ക്കും വീടിനടുത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും വെല്ലുവിളിയുടെയും വളര്‍ച്ചയുടെയും മികച്ച ഒരു സംയോജനമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി സോഫ്റ്റ്വെയര്‍ എക്സലന്‍സ് സെന്ററില്‍ നിലവില്‍ ലഭ്യമായ എല്ലാ തൊഴില്‍ അവസരങ്ങളും http://kpit.com/careers/hiringdrive-Kochi2022 -ല്‍ ലഭ്യമാണ്. 2022 മെയ് 19 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കെപിഐടി റിക്രൂട്ട്‌മെന്റ് ഡ്രൈവിലേക്കായി https://talentojo-kel.kpit.com/tojo/app/job-apply/#/LinkedIn/47538 ല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.