November 22, 2024

Login to your account

Username *
Password *
Remember Me

റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് പുതിയ വഴികള്‍ തുറന്ന് വികെസി പരിവാര്‍ ആപ്പ് അവതരിപ്പിച്ചു

VKC Parivar launches app to open new avenues for retailers VKC Parivar launches app to open new avenues for retailers
കൊച്ചി: ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരങ്ങളെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുന്ന പുതിയ ഷോപ്പിങ് അനുഭവവുമായി ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് 'വികെസി പരിവാര്‍' പുറത്തിറക്കി. വികെസി ബ്രാന്‍ഡ് അംബാസഡര്‍ അമിതാബ് ബച്ചനാണ് ആപ്പ് അവതരിപ്പിച്ചത്. ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്ന പതിവ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അയല്‍പ്പക്ക വ്യാപാരികളേയും ഡീലര്‍മാരേയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ് വികെസി പരിവാര്‍ ആപ്പ്. ഇതു വഴി ഉപഭോക്താവിന് തൊട്ടടുത്ത ഷോപ്പിലെ വികെസി ഉല്‍പ്പന്നങ്ങളും മറ്റും മൊബൈലില്‍ പരിശോധിക്കാനും തെരഞ്ഞെടുക്കാനും കഴിയും. റീട്ടെയില്‍ ഷോപ്പുകള്‍ക്ക് അവരുടെ മറ്റു ഉല്‍പ്പന്നങ്ങളും ഈ ആപ്പിലൂടെ വില്‍ക്കാനും അവസരമുണ്ട്. ഉപഭോക്താക്കള്‍ക്ക് വെര്‍ച്വലായി കാലില്‍ പാദരക്ഷകള്‍ അണിഞ്ഞ് നോക്കാവുന്ന പുതിയ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയും ഈ ആപ്പില്‍ വൈകാതെ ലഭ്യമാകും.
ഓണ്‍ലൈന്‍ വ്യാപാരത്തിലെ പതിവില്‍ നിന്ന് വ്യത്യസ്തമായി മൊത്തവിതരണക്കാരേയും റീട്ടെയ്ല്‍ ഷോപ്പുകളേയും നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഈ രീതി പരമ്പരാഗത അയല്‍പ്പക്ക വ്യാപാരികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവസരമൊരുക്കുമെന്ന് വികെസി പ്രൈഡ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു. നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്ന പരമ്പരാഗത രീതിക്കു പകരമായി അയല്‍പ്പക്ക വ്യാപാരികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതിനാല്‍ ചെറുകിട വ്യാപാരികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനും പുത്തനൂര്‍ജ്ജം പകരാനും ഈ പ്ലാറ്റ്‌ഫോം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് താങ്ങാവുന്ന വിലയില്‍ മികച്ച ഗുണമേന്മയുള്ള പാദരക്ഷകള്‍ ആയിരത്തിലേറെ മോഡലുകളിലാണ് വികെസി പ്രൈഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്റെ വരവും പുതിയ ആപ്പിന്റെ അവതരണവും ബ്രാന്‍ഡിനെ ഇന്ത്യയിലെ സാധാരക്കാരിലേക്ക് വേഗമെത്താനും അയല്‍പ്പക്ക വ്യാപാരികളെ ഊര്‍ജം പകരാനും സഹായിക്കുമെന്നും റസാഖ് പറഞ്ഞു.
Rate this item
(0 votes)
Last modified on Sunday, 09 January 2022 12:23
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.