ഈ സംരംഭങ്ങളിൽ 46% ഹൈബ്രിഡ് ക്ലൗഡ് നയമാണ് സ്വീകരിക്കുന്നതെന്ന് SAP ഇന്ത്യയുടെ ഒരു സമീപകാല ഇൻഫോബ്രീഫ് വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ മിഡ്മാർക്കറ്റ് എന്റർപ്രൈസുകൾ ഡിജിറ്റൽവത്കരണത്തിന്റെ കരുത്ത് നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുന്നു. ഇത് കൂടുതൽ വഴക്കം ഉള്ളവയായിത്തീരാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവയുടെ പ്രാപ്തി വ൪ധിപ്പിക്കാനും ഇടയാക്കിയിരിക്കുന്നു. ക്ലൗഡിലേക്കുള്ള കുടിയേറ്റത്തിന്റെ ഈ പ്രാരംഭഘട്ടത്തിൽ, മാറിമറിയുന്ന ബിസിനസ് അന്തരീക്ഷത്തെ സമ൪ഥമായി മുതലെടുത്തുകൊണ്ട് ബിസിനസിനു നേരിട്ടേക്കാവുന്ന തടസ്സങ്ങളെ വിജയകരമായി മറികടക്കാ൯ അവ ഒരുങ്ങുകയാണ്. ഓരോ വ്യവസായത്തിനും വ്യത്യസ്തമായ മുൻഗണനകളാണ് ഉള്ളതെങ്കിലും സ്പ൪ശനരഹിത പരിഹാരങ്ങളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക, യന്ത്രവത്കരണത്തിലൂടെ തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ സാധ്യമാക്കുക, ക്ലൗഡിലേക്കുള്ള മാറ്റത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുക എന്നിവയാണ് ഏവരുടെയും ലക്ഷ്യം. SAP ഇന്ത്യ നിയോഗിച്ച ഒരു IDC ഇൻഫോബ്രീഫ് സൂചിപ്പിക്കുന്നത് 82% മിഡ്മാർക്കറ്റ് സംരംഭങ്ങളും ഓൺ-പ്രിമൈസ് ബിസിനസ് ആപ്ലിക്കേഷനുകളിൽ നിന്ന് തങ്ങളുടെ ശ്രദ്ധ ക്രമേണ പി൯വലിക്കുകയാണ് എന്നാണ്