November 26, 2024

Login to your account

Username *
Password *
Remember Me
എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം എന്ന നിലയിൽ ഉറവിട മാലിന്യ സംസ്കരണം കൂടുതൽ ജനകീയമാക്കണമെന്ന് തദ്ദേശസ്വയംഭരണ - ഗ്രാമവികസനം – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നവകേരള പുരസ്കാര വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നൂറ് ശതമാനം വാർഡുകളിലേക്കും ഹരിതകർമസേന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. മാലിന്യ നിർമാർജത്തിനും സംസ്കരണത്തിനും ആവശ്യമായ സാങ്കേതിക-ശാസ്ത്രീയ സഹായങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ സർക്കാർ പ്രതി ഞ്ജാബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടി യിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നവകേരള പുരസ്‌കാരം സമ്മാനിക്കുന്നത്. ഹരിതകേരള മിഷൻ - ശുചിത്വ മാലിന്യ സംസ്‌കരണ ഉപദൗത്യം, ജില്ലാതല ഏകോപന സമിതി തിരഞ്ഞെടുത്ത്, ജില്ലാ ശുചിത്വ സമിതി അംഗീകാരത്തോടെ നോമിനേറ്റ് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് സര്‍ക്കാർ അംഗീകരിക്കുന്ന പ്രക്രിയയിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ജേതാക്കളായ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും 2 ലക്ഷം രൂപയും പ്രശംസ പത്രവുമാണ് നവകേരളം 2021 പുരസ്‌കാരമായി നൽകുന്നത്. നവകേരളം കോർഡിനേറ്റർ ഡോ.ടി എൻ സീമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസ് സ്വാഗതം ആശംസിച്ചു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐ എ എസ്, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ പി ഐ ശ്രീവിദ്യ ഐ എ എസ്, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ്, കില ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ, തദ്ദേശസ്വയംഭരണ വകുപ്പ് -ചീഫ് എൻജിനീയർ - എൽ ഐ ഡി & ഇ ഡബ്ല്യു ജോൺസൺ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ് ) പി ഡി ഫിലിപ്പ് ചടങ്ങിന് നന്ദി അറിയിച്ചു.
തിരുവനന്തപുരം: കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മ്യൂസിയം ശാസ്ത്രതത്വങ്ങള്‍ എന്ന പുസ്തകം തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍ പ്രകാശനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ് പുസ്തകം ഏറ്റുവാങ്ങി. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പുസ്തകാവതരണം നടത്തി. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ്.അബു, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള, മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ഡയറക്ടര്‍ ഡോ.കെ.ഉദയവര്‍മന്‍, പുരാരേഖ വകുപ്പ് അസി. ഡയറക്ടര്‍ പി.ബിജു എന്നിവര്‍ പങ്കെടുത്തു. 100 രൂപയാണ് പുസ്തകത്തിന്റെ വില.
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിര്‍ണയ ക്യാമ്പ് ആരംഭിച്ചു.
തിരുവനന്തപുരം : ശാസ്ത്ര പുരോഗതിയും ഗവേഷണങ്ങളും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിൽ രൂപാന്തരപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718; രോഗമുക്തി നേടിയവര്‍ 25,588 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
നവകേരള പുരസ്കാര വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സെപ്റ്റംബർ 16 വൈകുന്നേരം 3 മണിക്ക് ഓൺലൈനായി നിർവഹിക്കും.
തിരുവനന്തപുരം; ശബരിമലയിൽ കന്നിമാസ പൂജയ്ക്ക് വേണ്ടി എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി സെപ്തംബർ 16 മുതൽ 21 വരെ കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് തിരുവനന്തപുരം - പമ്പ സർവ്വീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവ്വീസിന് വേണ്ടി 15 ബസുകളും ലഭ്യമാക്കും. കൂടാതെ ആവശ്യമുള്ള ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.
മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ കാരണം സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നഷ്ടപ്പെടുന്നതായി എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമൃത്ജിത് കൗര്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1823; രോഗമുക്തി നേടിയവര്‍ 25,654 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍