May 19, 2024

Login to your account

Username *
Password *
Remember Me
നിർമ്മാണം പൂർത്തിയാക്കിയ മണ്ണുത്തി മഹാത്മാ റോഡിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം ഉണ്ടാവുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം സമാപിച്ചു. 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കുകയാണെങ്കിലും കടലിൽ പോകരുതെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ.
സ്വതന്ത്ര ഇന്ത്യയിലെ സംഭവബഹുലമായ കാലത്തെ ഓർമപ്പെടുത്തി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമാകുന്നു.
സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുൾ ഹക്കീമിനെ നിയമിച്ചു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ്.
ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരാചരണം തിരുവനന്തപുരം: 'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സര്‍ക്കാര്‍, പൊതുമേഖല ഓഫീസുകളില്‍ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 25 ക്രഷുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുമായി പോഷക ബാല്യം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കൊച്ചി: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഏറെ പ്രിയവും ജനകീയവുമായ സീ കേരളം ടെലിവിഷന്‍ ചാനല്‍ കേരള ഹോം ഗാര്‍ഡുകളെ ആദരിച്ചു. ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന പൊതുജന സേവനം കണക്കിലെടുത്ത് റെയിന്‍ കോട്ടുകള്‍ നല്‍കിയാണ് സീ കേരളം ഹോം ഗാര്‍ഡ് അംഗങ്ങളെ ആദരിച്ചത്.
· സുസജ്ജമായി ജ്യോതിര്‍മയയും ഇന്ദീവരവും; വികസന മുന്നേറ്റം തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് കൊച്ചി: ഐ.ടി മേഖലയിലെ വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി കൊച്ചി ഇന്‍ഫോപാര്‍ക്കും തൃശൂര്‍ ഇന്‍ഫോപാര്‍ക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2വിലെ ജ്യോതിര്‍മയ ബില്‍ഡിങ്ങിലെ ഒമ്പതാം നിലയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിങ്ങിലെ രണ്ടാം നിലയും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി.