November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
വിവിധ ദേശങ്ങളിലെയും സംസ്കാരങ്ങളിലെയും വാദ്യോപകരണങ്ങളുമായി സംഗീതകലാകാരർ. അവർ സദസ്സിനിടയിലൂടെ സഞ്ചരിച്ച് അനുവാദം വാങ്ങി സ്റ്റേജിലേക്ക്. ഊരാളിയുടെ സ്പാനിഷ്-ഇന്ത്യന്‍ മിക്‌സ് ഗാനത്തിന്റെ ബീറ്റോടെ ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി. തുടനൃന്ന് അർനഗിലെത്തിയ പിയെത്രോ നനൂചി എന്ന ഗായകനും റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡും ഒരുക്കിയ മള്‍ട്ടി-ഷോണർ ഹിപ്പ്‌ഹോപ്പില്‍ പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ആൻസ്ലോമിൻ്റെ തദ്ദേശീയസംഗീതവും ആസ്വാദകകേരളത്തിനു നവീനാനുഭവമായി. ഊരാളിയുടെ ഹിറ്റ് ഗാനമായ 'വരിക വരിക പൊലിക' മുഴങ്ങുമ്പോഴേ കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തുറന്ന വേദിയിൽ കൂടിയ ആരാധകർ താളത്തിനൊപ്പം നൃത്തം തുടങ്ങി. തുമ്മരുത്, ഇഞ്ഞീം വേണം തുടങ്ങിയ പോപ്പുലര്‍ ഹിറ്റുകളുമായി ആസ്വാദകരെ ആനന്ദനൃത്തത്തിലെത്തിച്ച ബാൻഡ് നിറഞ്ഞ സദസിൻ്റെ സംഗീതബോധം അറിഞ്ഞുതന്നെ പാടി. കഥയും കാര്യവും ഉള്‍ക്കൊള്ളുന്ന ഊരാളിയുടെ പാട്ടുകളും ബസ്സും എല്ലാം തലസ്ഥാനത്തെ ആരാധകര്‍ ഏറ്റെടുത്തു. ഏറെയും ചെറുപ്പക്കാര്‍ ആയിരുന്ന സദസ്സിൻ്റെ പള്‍സ് അറിയുന്ന ഗാനങ്ങളും അതിലൂടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി ഊരാളി വേദിയെ ത്രസിപ്പിച്ചു. റോക് ഫ്ലവേഴ്‌സ് എന്ന ഇറ്റാലിയന്‍ ബാന്‍ഡാണ് ഊരാളിക്ക് ശേഷം വേദിയിലെത്തിയത്. പിയെത്രോ നനൂചി നയിച്ച മള്‍ട്ടി-ഷോണര്‍ സംഗീതം മേളയ്ക്കു രാജ്യാന്തരവേദിയുടെ ഗാംഭീര്യം പകർന്നു. പുതിയകാലത്തിന്റെ തത്വചിന്തയും വികാരങ്ങളും അടങ്ങുന്ന ഗാനങ്ങളാണ് റോക് ഫ്ലവേഴ്‌സ് വേദിയിലെത്തിച്ചത്. പാപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ഗായകന്‍ ആന്‍സ്ലോമും ആസ്വാദകരുടെ പ്രിയം പിടിച്ചുപറ്റി. ഗായകനായും അഭയാര്‍ത്ഥികള്‍ക്കായുള്ള സാംസ്‌കാരിക വക്താവായും ആ രാജ്യത്തിൻ്റെ കൾച്ചറൽ അംബാസഡറായും ഒക്കെ പ്രശസ്തനാണ് ആൻസ്ലോം. അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനമായ 'ഐ വില്‍ ലവ് യൂ' ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആന്‍സ്ലോം ഐഐഎംഎഫ് വേദിയില്‍ അവതരിപ്പിച്ചു. ആദ്യദിനത്തിലെ അവസാന പെര്‍ഫോമറായി എത്തിയ ആൻസ്ലോം പാപ്പുവാ ന്യൂ ഗിനിയന്‍ സംഗീതത്തിന്റെ പുത്തന്‍ ലോകമാണ് കോവളത്തിനായി അവതരിപ്പിച്ചത്.
കേരളത്തിൽ നവംബർ 11 മുതൽ 14 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത. നവംബർ 12 രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നവംബർ 12 , 13 തീയതികളിൽ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് - പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യത. ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.
മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തെങ്ങുകളുടെ രോഗം കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനസര്‍ക്കാര്‍ കേരഗ്രാമം പദ്ധതി ആരംഭിച്ചത്.
തിരുവനന്തപുരം താലൂക്കിലെ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്തിലെ സംരംഭകത്വ ബോധവത്കരണ പരിപാടി ഇന്ന് (09-11-2022)രാവിലെ 10am മുതൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വച്ചു സംഘടിപ്പിക്കുകയുണ്ടായി.
തിരു : വ്യവസായ വാണിജ്യ വകുപ്പിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്തിലെ നവ സംരംഭകർക്കായി ഒരു സംരംഭകത്വ ബോധവൽക്കരണ പരിപാടി നവം .9 ബുധനാഴ്‌ച രാവിലെ 10 മണിക്ക് അണ്ടൂർക്കോണം പഞ്ചായത്ത് ഹാളിൽ പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് നിർവഹിക്കുന്നതാണ്.
വയനാട്: ഗോത്രവിഭാഗം കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് ബാങ്കും കാർഡും (ക്രിസ്റ്റ്യൻ ഏജൻസി ഓഫ് റൂറൽ ഡെവലപ്പ് മെൻ്റ്) സംയുക്തമായി ചേകാടി ഗവ. എൽ.പി. സ്കൂളിൽ സമ്പാദ്യ കൂട്ട് എന്ന പരിപാടി സംഘടിപ്പിച്ചു.
ദുബായ്: ഇറ്റലിയിലെ കാഗിലാരി, മിലാൻ, ഗ്രീസിലെ കൊർഫു,സൗദി അറേബ്യയിലെ ഹോഫുഫ്, തായ്ലന്റിലെ ക്രാബി,പട്ടായ എന്നിവിടങ്ങളിലേക്ക്  ഫ്ളൈ ദുബായ്  സർവീസാരംഭിക്കുന്നു.
കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാനും പ്രായപൂര്‍ത്തിയായവരിലെ കാന്‍സര്‍ അപകട സാധ്യത കുറക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് പള്ളിവാസല്‍ പഞ്ചായത്ത് സാങ്കേതികവിദ്യാ അധിഷ്ഠിതമായി ഓങ്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സേവന സംവിധാനമായ കാര്‍കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ചു കൊണ്ട് ഇടുക്കി പള്ളിവാസലില്‍ കാന്‍സര്‍ പരിശോധന പദ്ധതിയായ സമഗ്ര കാന്‍സര്‍ സുരക്ഷ പദ്ധതി സംഘടിപ്പിച്ചു.
കൊച്ചി/ചെന്നൈ: ഭിന്നശേഷിയുള്ളവരുടെ സ്ഥിരോത്സാഹത്തിന് അംഗീകാരം നല്‍കുന്നതിനായി കാവിന്‍കെയറും എബിലിറ്റി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന 21-ാമത് കാവിന്‍കെയര്‍ എബിലിറ്റി അവാര്‍ഡ് 2023-ലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മേളയായ കളിക്കളം ചൊവ്വാഴ്ച(നവംബർ 8 )ആരംഭിക്കും.