പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന രോഗമെന്തെന്നു ചോദിച്ചാല്‍ ആരും പറയുന്ന ഉത്തരം ഹാര്‍ട്ട് അറ്റാക്ക എന്നതാകും. ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം കാരണമാകുന്ന മരണങ്ങള്‍ ചില്ലറയല്ല. പണ്ട് പ്രായമായവരിലെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ടു വരുന്ന രോഗാവസ്ഥയാണതിത് ഹൃദയാഘാതത്തിന് കാരണം ഒന്നേയുള്ളൂ, ഹൃദയത്തിലേയ്ക്കു രക്തം എത്താത്തത്. എന്നാല്‍ ഹൃദയാഘാതത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ ഇതില്‍ പ്രധാന വില്ലനാണ്. ഇത് രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട കാരണം. കൊളസ്‌ട്രോളിന് പുറമേ കൂടിയ പ്രമേഹം, പെട്ടെന്നുണ്ടാകുന്ന ആഘാതം, ചില പ്രത്യേക ഡ്രഗ്‌സ് തുടങ്ങിയവയെല്ലാം ഇതിനു കാരണവുമാകുന്നുണ്ട്. ഹൃദയാഘാതം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണു പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. നെഞ്ചു വേദന ഹൃദയാഘാത ലക്ഷണമാണോ അതോ അസിഡിറ്റി കാരണമോ എന്നറിയാതെ പലരും ആപത്തില്‍ പെടുന്നുണ്ട്. ചിലര്‍ക്ക് ചെറിയ ആഘാതം വരുന്നതു തിരിച്ചറിയാനുമാകില്ല. ഏതു രോഗത്തിനും ശരീരം ലക്ഷണം കാണിയ്ക്കുന്നതു പോലെ ഹൃദയാഘാതത്തിനും ചില ചെറിയ ലക്ഷണങ്ങളുണ്ട്. ഇതല്ലാതെ ഹൃദയാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുന്ന പരീക്ഷണങ്ങളുമുണ്ട്.
ഒരു ഗ്ലാസ് തണുത്ത വെള്ളവും നമ്മുടെ കൈ വിരലുകളും ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്.
നല്ല തണുത്ത ഒരു ഗ്ലാസ് വെള്ളം, ഐസ് വെള്ളമാണ് കൂടുതല്‍ നല്ലത്, ഒരു പാത്രത്തില്‍ എടുക്കുക. ഈ വെള്ളമാണ് ഈ പരീക്ഷണത്തിനു സഹായിക്കുന്നത്. വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക ഈ വെള്ളത്തില്‍ ഏതെങ്കിലും കയ്യിന്റെ, ഇടം കയ്യോ വലം കയ്യോ ആകം, വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക. തുമ്പിന്റെ അല്‍പസ്ഥലം മാത്രം മുക്കിപ്പിടിച്ചാല്‍ മതി. വിരലുകള്‍ മുഴുവനുമായി ഇറക്കി വയ്‌ക്കേണ്ട. ഏകദേശം 30 സെക്കന്റ് നേരം ഇതീ വിധം തന്നെ പിടിച്ചിരിയ്ക്കണം. ഇതിനു ശേഷം ഇതു പുറത്തേയ്‌ക്കെടുക്കാം. തണുത്ത വെള്ളത്തില്‍ തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കി വച്ചതു കാരണം ചുളിയുന്നതു സ്വാഭാവികമാണ്. വിരലിന്റെ അറ്റം വെള്ളത്തി്ല്‍ മുക്കി അല്‍പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം.