“പൊലിമയുള്ള ആഭരണങ്ങളേക്കാള്‍ അണിയാന്‍ സൗകര്യമുണ്ടായിരിക്കണം, വെബ്കാമിലൂടെയുള്ള കാഴ്ചയില്‍ പോലും എടുത്തുനില്‍ക്കണം. ഓണ്‍സ്ക്രീനില്‍ തിളങ്ങണം. അതിനൊപ്പം പാരമ്പര്യത്തിന്‍റെ അതുല്യമായ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം ഓരോ ആഭരണങ്ങളും.” ഈ ഉത്സവകാലത്ത് ആഭരണരംഗത്തെ സവിശേഷമായ ട്രെന്‍ഡുകളെക്കുറിച്ച് സൂചിപ്പിക്കുകയാണ് ടൈറ്റന്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ രേവതി കാന്ത്.
ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ആഭരണശേഖരം ആധുനികതയ്ക്കൊപ്പം പാരമ്പര്യവും ഉള്‍ക്കൊള്ളുന്നതാണ്. സ്റ്റൈലും രൂപകല്‍പ്പനയും ഒന്നിച്ചുചേരുമ്പോഴുള്ള അതുല്യമായ അനുഭവമായി ആഭരണങ്ങളെ മാറ്റിയെടുക്കാനാണ് പുതിയ കാലത്തെ ആഭരണ രൂപകല്‍പ്പനയില്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നതെന്ന് രേവതി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ പാരമ്പര്യരൂപങ്ങള്‍ ഉള്‍പ്പെടുത്തി എടുത്തുനില്‍ക്കുന്ന രൂപകല്‍പ്പനയിലൂടെ നിര്‍മ്മിച്ചെടുത്ത ആഭരണങ്ങളാണ് ദീപാവലിക്കായി പുറത്തിറക്കിയ ചോക്കറുകള്‍. അതിമനോഹരമായ പല അടുക്കുകളായി നിര്‍മ്മിച്ചിരിക്കുന്നുവെന്നതാണ് ഇവയുടെ പ്രത്യേകത.
അണിയാനുള്ള സൗകര്യത്തിനാണ് പുതിയ കാലത്തെ വനിതകള്‍ പ്രാധാന്യം നല്കുന്നത്. വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനയിലുള്ള സ്റ്റേറ്റ്മെന്‍റ് കമ്മലുകള്‍ക്കായാണ് പുതിയ താത്പര്യം. അതിനൊപ്പം മനോഹരമായ ഇയര്‍ കഫ്സ്, ലീനിയര്‍ ഡ്രോപ്, സ്റ്റഡ്സ് എന്നിവയും ട്രെന്‍ഡിംഗാണ്.
കരവിരുതിനൊപ്പം ആധുനിക സങ്കേതങ്ങളും ചേര്‍ത്താണ് ഫ്യൂഷന്‍ ആഭരണങ്ങള്‍ തയാറാക്കുന്നത്. നവീനമായി രീതിയില്‍ തയാറാക്കിയ നിഴല്‍രൂപങ്ങള്‍ക്കൊപ്പം അതിമനോഹരമായ പാരമ്പര്യത്തനിമയാര്‍ന്ന ആഭരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ഈ ആഭരണങ്ങള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കൊപ്പവും വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ഇണങ്ങുമെന്ന് രേവതി കാന്ത് പറഞ്ഞു.
ജ്യാമതീയ രൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള രൂപകല്‍പ്പനകള്‍ക്കും ഈ വര്‍ഷം പ്രിയമാണ്. ഓരോ ആഭരണത്തിനുമുണ്ട് ഓരോ കഥ പറയാന്‍. നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും രൂപങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്വര്‍ണത്തിന്‍റെ തിളക്കത്തിനൊപ്പം മനോഹരമായ കല്ലുകള്‍ ചേര്‍ത്തുവയ്ക്കുന്നത് മനോഹരമാണ്. ആരെയും ആകര്‍ഷിക്കുന്ന ആഭരണരൂപകല്‍പ്പനയാണ് ആധുനിക രൂപങ്ങളും പ്രഷ്യസ് സ്റ്റോണുകളും ഉള്‍ക്കൊള്ളിച്ച് നിര്‍വഹിച്ചിരിക്കുന്നത്. ക്ലാസിക് രൂപത്തിനൊപ്പം നവീനമായ സ്വര്‍ണാഭരണങ്ങളുടെ ഭംഗി ഇതില്‍ തൊട്ടറിയാം.