November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോകോളില്‍ വിളിച്ച് സംസാരിച്ചു.
കൊച്ചി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പ പ്രഖ്യാപിച്ച് ഡി.എം.ഐ. ഫിനാന്‍സ്. ഡി.എം.ഐ. ഫിനാന്‍സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പ്രീ ക്വാളിഫൈഡായിട്ടുള്ള ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കാണ് ഇതുവഴി വായ്പ ലഭിക്കുക.
ആദ്യമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരേയും മറ്റ് ടീം അംഗങ്ങളേയും കാത്തിരുന്നത് രാത്രി വൈകിയും രണ്ട് മണിക്കൂറിലേറെ സമയം.
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ടുകണ്ട് സംസാരിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ അല്‍പനാള്‍ നിര്‍ണായകമാണ്. തൃശൂര്‍ സ്വദേശിയ്ക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കരള്‍ പകുത്ത് നല്‍കുന്നത്. രാവിലെ 7 മണിക്കു മുന്‍പുതന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകും. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
മന്ത്രി കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ച വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്കീമിനെ ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങളായ വിദ്യാർഥികളും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ ഇന്ന് വരേണ്ടിയിരുന്നവരിൽ 82% കുട്ടികൾ ഹാജരായി.
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകരായ അറുനൂറോളം പേർക്ക് കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു.
സൗജന്യ തിമിര ശസ്ത്രക്രിയ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍