November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ലഹരിപദാർത്ഥങ്ങൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ ക്യാമ്പയിനിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി. ലഹരി പദാർത്ഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ,രക്ഷകർത്താക്കൾ, എക്സൈസ് - പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്കൂൾ സംരക്ഷണ സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും നിരീക്ഷിക്കണം. ജില്ലാതലത്തിൽ കളക്ടർ കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും ഡിഡി ജോയിൻ കൺവീനറായുമുള്ള ജില്ലാ സമിതികൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾ തരത്തിലും ജില്ലാതലത്തിലും സംഘടിപ്പിക്കുന്നതിന് പി ടി എ അംഗങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകും.സ്‌കൂളുകളിൽ മെഡിക്കൽ പരിശോധന നടത്തും. കലാമത്സരങ്ങൾ സംഘടിപ്പിക്കും. തുടർന്ന് ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും അതിൽ നിന്ന് മുക്തരാക്കി ചെയ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തും. 2023 ഫെബ്രുവരി മാസത്തിൽ 2022 - 23 അക്കാദമിക വർഷത്തിൽ സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തും. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ 42 അധ്യാപക സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം : എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (സി ഐ ടി യു ) നേതൃത്വത്തിൽ ഓണാഘോഷവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസ വിതരണവും നടത്തി. എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. എം ജെ നിസാം അധ്യക്ഷനായി. ഡോ റെജി മോഹൻ, സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുഭാഷ്, രാജേഷ്, ജോയ് സി പള്ളിത്തറ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പായസ വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി ആർ അനിൽ നിർവഹിച്ചു. തുടർന്ന് ഓണ സദ്യയും ജീവനക്കാരുടെ കലാപരിപാടികളും നടന്നു.
പോലീസ് ഹെഡ് ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പോലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെയും ഉദ്യോഗസ്ഥർ ഓണം ആഘോഷിച്ചത്. അത്തപ്പൂക്കള മത്സരങ്ങളും വടംവലിയും കസേരകളിയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.
കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റല്‍ ലിമിറ്റഡ് കടപ്രത്ര വില്‍പ്പനയിലൂടെ 100 കോടി സമാഹരിക്കുന്നു.
തൃശൂര്‍: ജോയ്ആലുക്കാസ് പുതിയ അത്യാധുനിക സുരക്ഷാ സജ്ജീകരണളുള്ള ആഢംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി.
കൊച്ചി: വി ആപ്പിലുള്ള വി ഗെയിംസില്‍ ഒന്നിലേറെ പേര്‍ക്ക് കളിക്കുവാനും മല്‍സരിക്കുവാനും അവസരങ്ങളുള്ള ഗെയിമുകള്‍ക്ക് തുടക്കമായി.
കൊച്ചി: വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 ആഗസ്റ്റില്‍ തങ്ങളുടെ ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ 1,729 യൂണിറ്റുകള്‍ വിറ്റഴിച്ചു.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിൽ കേരളവും തമിഴ്നാടും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: നായയില്‍ നിന്നുള്ള കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് (12) വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്, മൊബൈല്‍ ബ്രാന്‍ഡായ എംഐ ഈ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. എംഐ ഓണ വിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.