ഇന്ധനവിലമുതല്‍ മുല്ലപ്പെരിയാര്‍ വരെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് വീണ്ടും സമരത്തിനൊരുങ്ങുന്നു. ഈ വിഷയങ്ങളെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ ഭീഷണിയായി നില്‍ക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. സാമൂഹ്യ സാസ്‌കാരിക മേഖലയിലുള്ളവരെ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച ജലവിഭവ വകുപ്പ് മന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സഭയില്‍ മന്ത്രി കളവ് തിരുത്തിയത് അപൂര്‍വ്വ സംഭവമാണെന്നും തിരുത്തി പറയാന്‍ മന്ത്രിക്ക് നാണവും മാനവുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.