November 21, 2024

Login to your account

Username *
Password *
Remember Me

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടുക്കിയിലെ ക്രമീകരണങ്ങള്‍ ഇങ്ങനെ

ഇടുക്കി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിന് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, എന്നിവിടങ്ങളില്‍ എത്തു അയ്യപ്പഭക്തന്‍മാരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷയും മുന്‍കരുതലും എടുക്കുതിനും ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍നായര്‍ കമ്മീഷന്റെ ശുപാര്‍ശകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് നടപടികള്‍ സ്വീകരിക്കാനും എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു.
അയ്യപ്പന്‍മാരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കിക്കൊണ്ടും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി.ജി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. തീര്‍ത്ഥാടകരുടെ സുരക്ഷക്കും ഗതാഗതക്രമീകരണത്തിനുമായി 1500 പോലീസ് ഉദ്യോഗസ്ഥര്‍ സേവനരംഗത്ത് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. അയ്യപ്പന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട്് വനംവകുപ്പിന്റെ നേതൃത്വത്തില്‍ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി. ഭക്തരുടെ സൗകര്യത്തിനായി എക്കോഷോപ്പ് പ്രവര്‍ത്തിക്കും. പൊതുമരാമത്ത് വകുപ്പ് പഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിക്കും. ആരോഗ്യവകുപ്പ് എ.എല്‍.എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തും. പുല്ലുമേട്ടില്‍ സെന്റ് ജോസ് ആശുപത്രിയുടെ സഹകരണത്തോടെ എ.എല്‍.എസ് ആംബുലന്‍സിന്റെ സേവനം ഉണ്‍ണ്ടാകും. പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടണ്‍ിപ്പെരിയാര്‍ ആരോഗ്യകേന്ദ്രമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നണ്‍് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി.കെ. സുഷമ പറഞ്ഞു. ഹോമിയോ ആയുര്‍വ്വേദ വകുപ്പുകളും സേവനരംഗത്തുണ്ടാകും. ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ജല അതോറിറ്റി 500 ലിറ്റര്‍ ടാങ്കുകളില്‍ കുടിവെള്ളം സൗകര്യം ഉറപ്പാക്കും. അവശ്യ ഘട്ടങ്ങളില്‍ വെള്ളം നിറക്കുതിന് ടാങ്കര്‍ സൗകര്യവും ഏര്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി 60 ബസുകള്‍ സര്‍വ്വീസ് നടത്തും. കോഴിക്കാനത്ത് മൊബൈല്‍വാന്‍ ഉള്‍പ്പെടെ പൂര്‍ണ്ണസജ്ജമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.



Rate this item
(0 votes)
Last modified on Tuesday, 08 January 2019 23:54
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.