തിരു: ഹൈക്കോടതി വിധിയെത്തുടർന്ന് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ഒഴിവിലേക്ക‌് 1472 റിസർവ‌് കണ്ടക്ടർമാർക്ക‌് നിയമനം നൽകി. പിഎസ്‌സിയുടെ നിയമന ശുപാർശ ലഭിച്ച 4051 പേരെ യും വ്യാഴാഴ‌്ച കെഎസ‌്ആർടിസി ചീഫ‌് ഓഫീസിലേക്ക‌് വിളിപ്പിച്ചിരുന്നു. ഇതിൽ 1472 പേർനിയമന ഉത്തരവ‌് വാങ്ങി. 45 ദിവസത്തിനുള്ളിൽ അഞ്ഞൂറോളം പേർകൂടി ജോലിക്കെത്തുമെന്ന് പ്രതീക്ഷി ക്കുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന‌് 45 ദിവസത്തെ നിയമാനുസൃത ഇളവ‌് നിയമനശുപാർശ ലഭിച്ചവർക്ക‌് ലഭിക്കും.നിയമനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേ ശത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ‌് നിയമന നടപടി തുടങ്ങിയത്.
റിസർവ് കണ്ടക്ടർമാർ ആയിട്ടാണ് നിയമനം.240 ദിവസംപൂർത്തിയാക്കിയാൽഗ്രേഡ് കണ്ടക്ടറാക്കും. അതിനുശേഷം ഒരുവർഷം പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം കണ്ട ക്ടർ നിയമനം നൽകും. കെഎസ്ആർടിസിയിലെ പ്രതിസന്ധി കണക്കിലെടുത്ത് കണ്ടക്ടർ ലൈസ ൻസ് ഇല്ലാത്തവർക്ക് എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരുമാസത്തെ താൽക്കാലിക ലൈസൻസ് നൽകും. എത്രയും പെട്ടെന്ന് ബസുകളിൽ നിയോഗിക്കാനാണിത്. ഒരാഴ‌്ചയ‌്ക്കകംപുതു തായി നിയമിച്ചവരെ ഡ്യൂട്ടിക്കയക്കും.