പ്രശസ്ത ചരിത്രകാരനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ മുൻ അധ്യക്ഷനും കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ തലവനുമായ ഡോ. എം.ജി.എസ്. നാരായണന് ആദരാഞ്ജലികൾ.
പൊന്നാനിയുടെ മണ്ണിൽ ജനിച്ച് കേരളത്തിൻ്റെ ചരിത്ര ഗവേഷണത്തിന് അതുല്യമായ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. തൻ്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന അദ്ദേഹത്തിൻ്റെ ശൈലി എന്നും ശ്രദ്ധേയമായിരുന്നു. ഡോ. എം.ജി.എസ്. നാരായണൻ്റെ വിയോഗത്തിൽ എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.