തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്. ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് പേര് മാറ്റവും. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷനെ തിരുവനന്തപുരം നോർത്തും എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു കേരള സർക്കാർറിന്റെ ശുപാർശ. ഇതാണ് കേന്ദ്രം അംഗീകരിച്ചത്.
സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ നേമം റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്ന പേരിലും കൊച്ചുവേളി സ്റ്റേഷന്‍ തിരുവനന്തപുരം നോർത്തും എന്ന് അറിയപ്പെടും. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കും തിരുവനന്തപുരത്തിന്റെ പേരില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാകും. AD നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഒമ്പത് കിലോമീറ്ററിന്റെ ദൂരമാണുള്ളത്. എങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് തിരുവനന്തപുരം സെന്‍ട്രലിനേയാണ്. തിരിവനന്തപുരം എന്ന പേര് മാറ്റി റീ ബ്രാന്‍ഡ് ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.