October 22, 2024

Login to your account

Username *
Password *
Remember Me

കേരള നിയമസഭാ നാളെ ആരംഭിക്കും : സ്പീക്കർ എ .എൻ .ഷംസീർ

Speaker Speaker

കേരള നിയമസഭാ നാളെ ആരംഭിക്കും : സ്പീക്കർ എ .എൻ .ഷംസീർ

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം 2024 ഒക്ടോബര്‍ 04-ാം തീയതി ആരംഭിക്കുകയാണ്. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തില്‍ ആകെ 9 ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബര്‍ 04-ാം തീയതി വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയുന്നതാണ്.
സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ ഗവണ്മെന്റ് കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബര്‍ 18-ാം തീയതി നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ സമ്മേളന കാലയളവില്‍ പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകള്‍ താഴെ പറയുന്നവയാണ്.
1. The Kerala Veterinary and Animal Sciences University (Amendment) Bill,
2023 (Bill No. 179)
2. 2023-ലെ കേരള കന്നുകാലി പ്രജനന ബില്‍ (ബില്‍ നം. 180)
3. The Kerala Public Service Commission (Additional Functions as respects
certain Corporations and Companies) Amendment Bill, 2024 (Bill No. 190)
4. The Kerala General Sales Tax (Amendment) Bill, 2024 (Bill No. 191)
5. 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍ (ബില്‍ നം. 213)
6. The Payment of Salaries and Allowances (Amendment) Bill, 2022
(Bill No. 107)
കൂടാതെ, 2017 – ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പരിഗണിച്ച് പാസ്സാക്കേണ്ടതുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബര്‍ നാലാം തീയതി ചേരുന്ന കാര്യോപദേശക സമിതി കൂടാതെ, 2017 – ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പരിഗണിച്ച് പാസ്സാക്കേണ്ടതുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബര്‍ നാലാം തീയതി ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കുന്നതാണെന്ന് ഇന്നിവിടെ പത്ര സമ്മേളനത്തിൽ സ്പീക്കർ എ .എൻ .ഷംസീർ വെളിപ്പെടുത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.