March 13, 2026

Login to your account

Username *
Password *
Remember Me

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 'വിജ്ഞാനവേനൽ'

വൈലോപ്പിള്ളി സംസ്കൃതിഭവൻ കുട്ടികളിലെ നൈസർഗികമായ സർഗാത്മകതയെയും അറിവിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി അവധിക്കാലക്കൂട്ടായ്മ ‘വിജ്ഞാനവേനൽ’ സംഘടിപ്പിക്കുന്നു. മേയ് 7 മുതൽ 11 വരെ നടക്കുന്ന പരിപാടിയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരം കലാപരിപാടികൾ ഉണ്ടായിരിക്കും. ദിവസവും രാവിലെ 10ന് ക്ലാസുകൾ ആരംഭിക്കും. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 1,000 രൂപ രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷ ഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2311842, 8289943307, directormpcc@gmail.com.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 38 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.