June 15, 2026

Login to your account

Username *
Password *
Remember Me

ലോക്സഭ തിരഞ്ഞെടുപ്പ്: ഇന്ന് 42 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു

സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്ന് 42 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ചൊവ്വാഴ്ച ലഭിച്ച നാമനിർദ്ദേശപത്രികളിൽ തിരുവനന്തപുരത്തു നിന്നും 6, ആറ്റിങ്ങൽ, ആലപ്പുഴ, എറണാകുളം, കണ്ണൂർ, വടകര,  ഇടുക്കിയിൽ നിന്നും ഒരോ നാമനിർദേശം സമർപ്പിക്കുകയുണ്ടായി. കൊല്ലം,തൃശൂർ, കോട്ടയം, വയനാടിൽ നിന്ന് 4 ഉം , മാവേലിക്കര, ചാലക്കുടി പാലക്കാടിൽ നിന്ന് 3ഉം കോഴിക്കോട്ടിൽ 2 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. 
മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതൽ ഇതുവരെ സംസ്ഥാനത്ത് ആകെ 56 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 79 നാമനിർദ്ദേശ പത്രികകളാണ്. ഏപ്രിൽ നാലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ 5 ന് നടക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 74 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...