രാവിലെ പത്തരയോടെ ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ചടങ്ങുകൾ തുടക്കമിട്ടു. ശ്രീകോവലിൽ നിന്നു് തന്ത്രി ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറിയതോടെ ക്ഷേത്രം തിടപ്പള്ളിയിലെ പണ്ടാര അടുപ്പിൽ ആദ്യം മേൽശാന്തി തീ കത്തിക്കുകയും അതിനു ശേഷം ദിപം പിന്നെ സഹശാന്തിമാരിലേക്ക്. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും കത്തീച്ച തീ ഭക്തരുടെ പൊങ്കാലകലങ്ങളിലേക്ക് നീണ്ടു നീണ്ടു പകർന്നുനീങ്ങി.
ആറ്റുകാൽ മുതൽ കിലോമീറ്റർ ദുരെയുള്ള നഗരകേന്ദ്രങ്ങളിലാകെ ഭക്തജനങ്ങളുടെ വലിയ പ്രവാഹമായിരുന്നു. കിഴക്കോകോട്ട, തമ്പാനൂർ, കവടിയാർ, അടക്കം നഗരകേന്ദ്രങ്ങളെല്ലാം അതിരാവിലെ മുതൽ ദേവീഭക്തരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. പൊങ്കാല അർപ്പിട്ട് മടങ്ങുന്നവർക്കായി 500 സ്പെഷ്യൽ ബസുകൾ ഒരുക്കി കെഎസ്ആർടിസിയും കൂടുതൽ സർവ്വീസ് ഏർപ്പെടുത്തിയും സ്റ്റോപ്പുകൾ അനുവദിച്ചും റെയിൽവെയും ഭക്തരെ സഹായിച്ചു. നിവേദ്യം രണ്ടരക്കായിരുന്നു. നിവേദ്യ സമയം വ്യോമസേനാ ഹെലികോപ്റ്റർ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി. നാളെ കാപ്പഴിച്ച് കുരുതിതർപ്പണത്തോടെയാണ് ആറ്റുകാൽ മഹോത്സവത്തിന്റെ പരിസമാപ്തി.