April 18, 2024

Login to your account

Username *
Password *
Remember Me

കേരളീയം: ഇനി ഉത്സവത്തിന്റെ ഏഴു പകലിരവുകൾ

കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകൽപ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കേരളീയം ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നാം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവവും നിർമ്മിതബുദ്ധിയും മെഷീൻ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകൾ കേരളീയത്തിൽ പ്രതിഫലിക്കും.


കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തിൽ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നു കൂട. നാം ഇതുവരെ ആർജിച്ച നേട്ടങ്ങളുടെ കരുത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമുക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അവരുടെ മുന്നോട്ടുള്ള കുതിപ്പിൽ കേരളം അവർക്കൊരു വഴികാട്ടിയായി മാറാൻ ആ കുതിപ്പിന്റെ പാഠങ്ങൾ ലോകമെമ്പാടുമുള്ള ജനതകൾ അറിയണം.


കേരളീയം എല്ലാ വിഭാഗങ്ങൾക്കും പുത്തൻ അറിവിന്റെയും അവസരങ്ങളുടെയും ലോകം തുറന്നുകൊടുക്കും. കേരളത്തിൽ നിന്നുള്ളവർക്ക് നമ്മുടെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനാവും. ലോക വൈജ്ഞാനിക രംഗത്തു നിന്ന് നമുക്കു പലതും ഉൾക്കൊള്ളാനുമാകും. കേരളത്തിലെ പുതിയ തലമുറക്ക് പുതിയ ലോകം എന്താണെന്ന് അറിയാനുള്ള ഒരു വാതിൽ അത് തുറക്കും. നമ്മുടെ പുതിയ തലമുറയുടെ മികവ് എന്താണെന്ന് ലോകത്തിന് അറിയാനുള്ള അവസരവും അത് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവിയിലേക്കുള്ള കുതിപ്പിന് സഹായകരമാകുന്ന പ്രവർത്തന പദ്ധതിയാണ് കേരളീയമെന്ന് ആമുഖ പ്രഭാഷണം നടത്തിയ കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ 100 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നേട്ടമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ലോകത്തെ ഏറ്റവും വലിയ നഗരത്തിലുണ്ടാകുന്ന ജോലി സാധ്യതയും വ്യാപാര സാധ്യതയും പദ്ധതിയുടെ ഭാഗമായുണ്ടാകും. ലോകത്തിലെ വലിയ നഗരങ്ങളിൽ നടക്കുന്ന വലിയ എക്സിബിഷൻ പോലെ കേരളീയത്തെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അത് കേരളത്തിലെ ഭാവി തലമുറയ്ക്കുള്ള ഏറ്റവും വലിയ നേട്ടമായിരിക്കും.


പരിമിതമായ ചെലവിലൂടെ കേരളത്തിന്റെ ഭാവിയിലേക്ക് നോക്കുന്ന നിക്ഷേപമാണ് കേരളീയമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ജനകീയ പങ്കാളിത്ത മഹോത്സവമാണ് കേരളീയമെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ലോകത്തിന്റെയാകെ ശ്രദ്ധ കേരളത്തിലേക്കാകർഷിക്കാൻ കേരളീയത്തിന് തുടർ പതിപ്പുകളുണ്ടാകും. കേരളീയം വലിയൊരു അനുഭവമാണെ് ചടങ്ങിൽ ആശംസയറിയിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് ലോകത്തിനും രാജ്യത്തിനും വെളിപ്പെടുത്തുന്ന അത്യപൂർവ കാഴ്ചയാണിത്. സർവ മേഖലയിലും മാതൃകയായി കേരളം മാറുകയാണ്. ഒരു മതേതര തുരുത്തായി നിലകൊള്ളുകയാണ് കേരളം. രാജ്യം നേരിടുന്ന ഏത് പ്രതിസന്ധിയെയും കൂട്ടായി നേരിടാൻ സംസ്ഥാനത്തിന് കഴിയുമെും അദ്ദേഹം പറഞ്ഞു.


കേരളീയം ചരിത്രസംഭവമാണെ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ജാതീയതയിൽ നിും ജന്മിത്വത്തിൽ നിന്നും മോചനം നേടിയ നാം വികസിത രാജ്യങ്ങളോട് കിടപിടിക്കു രീതിയിൽ മുന്നേറുകയാണ്. രാജ്യത്തിനാകെ മാതൃകയായി ലോകത്തിന് മുന്നിൽ അത്ഭുതക്കാഴ്ചയൊരുക്കുകയാണ് കേരളം. കേരളം അന്യമാം ദേശങ്ങളിലൂടെ വളരുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ സമൂഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്. അത്തരം സാമൂഹിക ഇടപെടലിലൂടെ നവകേരളം സൃഷ്ടിക്കായുള്ള ഒരുക്കങ്ങൾ നടത്തുന്നതിനാണ് കേരളീയത്തിന്റെ സംഘാടനം. ഈ ഭാവനാസമ്പമായ പരിപാടി കേരളത്തിന്റെ അഭിമാനം വാനോളമുയർത്തും.


ലോകം പ്രകീർത്തിച്ചതാണ് മലയാളിയുടെ ആതിഥ്യ മര്യാദയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആ ആതിഥ്യ മര്യാദയോടെ ലോകത്തെ ക്ഷണിക്കുകയാണ് കേരളം. ഭാവി കേരളത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ആശയമാണ് കേരളീയമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെുയും ലോകത്തിനു മുന്നിൽ തുറന്നു വെക്കുകയാണ് കേരളീയമെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.