November 23, 2024

Login to your account

Username *
Password *
Remember Me

കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളുടെ ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് ഒന്നു മുതൽ

സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വത്കരണ ഉപ പദ്ധതി - SMAM) പദ്ധതിക്കു കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ. മൂല്യ വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ അനുവദിക്കുന്നു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും.


പദ്ധതി പൂർണമായും ഓൺലൈനായാണ് നടപ്പാക്കുന്നതെന്നതിനാൽ കർഷകർക്ക് സർക്കാർ ഓഫീസുകളിൽ പോകേണ്ടതില്ല. പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. 2023-2024 സാമ്പത്തിക വർഷം വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകൾ ഓൺലൈനായി ഈ പോർട്ടലിൽ ഓഗസ്റ്റ് ഒന്നു മുതൽ നൽകാം. കാർഷിക യന്ത്രവത്കരണ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ, സ്ഥലത്തെ കൃഷി ഭവനുമായോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306748, 0477-2266084, 0495-2725354.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.