June 10, 2026

Login to your account

Username *
Password *
Remember Me

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ വിദ്യാഭ്യാസം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം എക്‌സൈസ് മന്ത്രി എം.ബി രാജേഷ് രാവിലെ 9.30ന് തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കും. ലഹരിക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി  രാവിലെ 7.30 ന് തിരുവനന്തപുരം നഗരത്തിൽ മാനവീയം വീഥി മുതൽ ഗാന്ധി പാർക്ക് വരെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിയും, റോളർ സ്‌കേറ്റിങ്ങും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് രക്ഷിതാക്കൾക്കു വേണ്ടി സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഇന്ന് മുതൽ ജൂലായ് ഒന്ന് വരെയാണ് ബോധവത്കരണ ക്ലാസ് നടത്തുക. എല്ലാ സ്‌കൂളുകളിലും പ്രത്യേകം അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നും തെരഞ്ഞെടുത്ത ടീമുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വച്ച് സംസ്ഥാനതല ഡിബേറ്റ് മത്സരവും സംഘടിപ്പിക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...