March 13, 2026

Login to your account

Username *
Password *
Remember Me

നിയമസഭാ സമിതി യോഗം നാളെ എറണാകുളത്ത്

കേരള നിയമസഭ – പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നാളെ രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് എറണാകുളം ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തും. സർക്കാർ സർവീസ്, പൊതുമേഖലാസ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും അവർ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും പിന്നാക്ക സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികൾ / നിവേദനങ്ങൾ സംഘടനകളും സ്വീകരിക്കും. ഹർജികളും, നിവേദനങ്ങളും നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികളും, സംഘടനകളും ഒപ്പ് രേഖപ്പെടുത്തി സമിതി ചെയർമാനെ അഭിസംബോധന ചെയ്ത് നൽകണമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 38 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.