April 26, 2024

Login to your account

Username *
Password *
Remember Me

19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് - വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഏപ്രിൽ 24 വരെ അവസരം

സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 24 വരെ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഉൾക്കുറിപ്പുകൾ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവിൽ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മേയ് 2 ന് പ്രസിദ്ധീകരിക്കും.


അംഗങ്ങളുടെ ഒഴിവുള്ള 19 വാർഡുകളിലെ കരട് വോട്ടർപട്ടിക ഏപ്രിൽ 5 ന് പ്രസിദ്ധീകരിച്ചിരുന്നു. 20 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം നൽകിയിരുന്നത്. ഈ കാലയളവിൽ നിരവധി പൊതു അവധികൾ വന്ന സാഹചര്യത്തിലാണ് തീയതി നീട്ടിയത്. പട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.


കരട് വോട്ടർപട്ടിക പരിശോധനയ്ക്കായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭിക്കും. തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഒരോ വാർഡിലും ചേർത്തല, കോട്ടയം മുനിസിപ്പൽ കൗൺസിലുകളിലെ ഓരോ വാർഡിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടർപട്ടിക പുതുക്കുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.