അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം
പിൻവാതിൽ നിയമനത്തിൽ നിയമസഭയിൽ അടിയന്തര പ്രേമയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്. പി സ് സി യെ നോക്കുകുത്തിയാക്കുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പി സ് സി വിഷുനാഥനാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നിയമങ്ങളെ കുറിച്ച നടക്കുന്നത് വ്യാജ പ്രചാരണമെന്നായിരുന്നു മന്ത്രി എം പി രാജേഷിന്റെ പ്രതികരണം. ഒന്നാം പിണറായി സർക്കാർ കാവളം മുതലേ ഇത് നടക്കുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. യൂ ഡി എഫ് നേതാക്കൾ ജോലിക്കായി നിർദ്ദേശിച്ച കത്തുകളും എം ബി രാജേഷ് സഭയിൽ വായിച്ചു. താത്കാലിക നിയമനങ്ങൾ ഉൾപ്പടെ എല്ലാ ഓഡിറ്റിങ്ങും വിധേയമാക്കും. യു ഡി എഫിനെ ക്കാളും അധികമായി 18000 പേർക്ക് എൽ ഡി എഫ് സർക്കാർ നിയമനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ബോർഡും കോര്പറേഷനും അടക്കം 55 സ്ഥാപനങ്ങളിലെ നിയമനം കൂടി പി എസ് സിക്കു വിട്ടു. കോവിഡ് കാലത്ത് എല്ലാം അടഞ്ഞു കിടന്നപ്പോഴും പി എസ് സി തുറന്നു പ്രവർത്തിച്ചിരുന്നു. സംസ്ഥാനത് പുതിയതായി 181 കമ്പനികൾ പ്രവർത്തിച്ചു തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു.
കെ ഫോൺ ബി പി എൽ വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ വഴി മൂന്നു ലക്ഷത്തിക്കളധികം വീട് പൂർത്തിയാക്കിയെന്നും അർഹതയുള്ള എല്ല്ലാർക്കും വീട് നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യമുക്ത പരിപാടികളുമായി ബന്ധപ്പെട്ട് ചിലോയ് മാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.