തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ കണ്ടക്ടറുടെ സീറ്റിൽ വനിതാ കണ്ടക്ടർമാർക്കൊപ്പം പുരുഷ യാത്രക്കാർക്കും സീറ്റില്ല. വനിതാ കണ്ടക്ടർമാർക്കൊപ്പം ഇനി സ്ത്രീകൾക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. ഇതു സംബന്ധിച്ച അറിയിപ്പ് കെഎസ്ആർടിസി ബസുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി. കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുന്ന പുരുഷ യാത്രക്കാർക്ക് മോശം അനുഭവം ഉണ്ടായതായി വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാപകമായ പരാതിയെത്തുടർന്ന് കണ്ടക്ടറുടെ സീറ്റിൽ വനിതാ കണ്ടക്ടർക്കൊപ്പം വനിതാ യാത്രക്കാർ മാത്രം യാത്ര ചെയ്യണമെന്ന് 2020ൽ കെഎസ്ആർടിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതിനു പുറമെ കണ്ടക്ടറുടെ സീറ്റിലുൾപ്പെടെ ഇരുന്ന് യാത്ര ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് നോട്ടീസ് പ്രസിദ്ധീകരിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. സ്ത്രീസുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് കെഎസ്ആർടിസി അറിയിച്ചു.