March 13, 2026

Login to your account

Username *
Password *
Remember Me

തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാ സമിതികൾ കാര്യക്ഷമമാകണം: അഡ്വ.പി.സതീ ദേവി

വനിതാ കമ്മീഷൻ അദാലത്ത്: 46 പരാതികൾ പരിഹരിച്ചു

തിരുവനന്തപുരം: അയൽവാസികൾ തമ്മിലുള്ള തർക്കങ്ങളും കുടുംബ പ്രശ്നങ്ങളും പ്രാദേശിക തലങ്ങളിൽ ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളിലും ഇടപെടൽ നടത്തി പരിഹാരം കാണുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ജാഗ്രത സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. അതിർത്തി തർക്കം, മാലിന്യം വലിച്ചെറിയുന്നത് മൂലമുള്ള തർക്കങ്ങൾ, എന്നിങ്ങനെ നിരവധി പരാതികളാണ് കമ്മീഷനു മുന്നിൽ എത്തുന്നത്. ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളിലൂടെ ഇത്തരം പരാതികൾ പ്രാദേശികമായി തന്നെ പരിഹരിക്കാൻ സാധിക്കും. കമ്മീഷനു മുന്നിലെത്തുന്ന പരാതികളിൽ തദ്ദേശഭരണസ്ഥാപനങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെടാറുണ്ട്.

ജാഗ്രതാ സമിതികളുടെ കൃത്യമായ പ്രവർത്തനം റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യമാണ്. പ്രശ്നങ്ങൾ രൂപപ്പെട്ടതിനു ശേഷം പരിഹരിക്കുന്നതിന് പകരം ബോധവൽക്കരണ പരിപാടികളിലൂടെ രമ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ ജാഗ്രതാസമിതികൾ ശ്രമിക്കണം. കുടുംബ പ്രശ്നങ്ങളിലും പരിഹാരം കാണാൻ ജാഗ്രതാ സമിതികൾക്ക് കഴിയും. ഇതിനോട് ചേർന്ന് കൗൺസിലിംഗ് സംവിധാനങ്ങളും പ്രവർത്തിക്കണമെന്ന് അധ്യക്ഷ പറഞ്ഞു. ജാഗ്രതാ സമിതികൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ത്രിതല പഞ്ചായത്ത് തലങ്ങളിൽ കമ്മീഷൻ ഉപഹാരം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്ഥാപനത്തിന് 25000 രൂപ പാരിതോഷികം നൽകും.

എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ രണ്ട് ദിവസമായി നടന്ന അദാലത്തിൽ ഇന്ന് 105 പരാതികളാണ് പരിഗണിച്ചത്.ഇതിൽ 46 പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ഒരു പരാതി ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിക്ക് നിയമനടപടികൾ സ്വീകരിക്കുന്നതിന് കൈമാറി. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. ഒന്നാം ദിവസം 104 പരാതികൾ പരിഗണിച്ച് 43 പരാതികൾ തീർപ്പാക്കിയിരുന്നു. അതിർത്തി തർക്കങ്ങളും കുടുംബപ്രശ്നങ്ങളും മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലമുള്ള തർക്കങ്ങൾ, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയ പരാതികളിൽ കൂടുതലും.

അദാലത്തിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. കെ.ബി രാജേഷ്, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, അഡ്വ. ലിനി മോൾ, അഡ്വ. ഹസ്ന,കൗണ്‍സിലര്‍ വി.കെ സന്ധ്യ എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 37 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.