May 03, 2024

Login to your account

Username *
Password *
Remember Me

ഓണവിരുന്നൊരുക്കി കഴക്കൂട്ടം മണ്ഡലം; ഓണം വാരാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍

Kazhakutam Constituency prepared for Onavadi; Onam week celebration from September 6 Kazhakutam Constituency prepared for Onavadi; Onam week celebration from September 6
ഗുരുദേവജയന്തി  സാംസ്‌കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കാനൊരുങ്ങി   കഴക്കൂട്ടം മണ്ഡലം. നാല് പ്രധാനപ്പെട്ട വേദികളിൽ നടക്കുന്ന കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം. എൽ.എ നിർവഹിക്കും. ആക്കുളം, മടവൂർപ്പാറ, ചെമ്പഴന്തി ഗുരുകുലം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവയാണ് മണ്ഡലത്തിലെ പ്രധാന വേദികൾ. സെപ്റ്റംബർ ആറ് മുതൽ എല്ലാ വേദികളും സജീവമാകും. ചതയദിനത്തിൽ ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന
ഗുരുദേവജയന്തി  സാംസ്‌കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കഴക്കൂട്ടത്തെ ഉത്സവലഹരിയിലാക്കാൻ മികച്ച കലാകാരന്മാരുടെ വൻനിര തന്നെ ഒരുങ്ങിക്കഴിഞ്ഞു. സിത്താരയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നോബിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, പാരിസ് ലക്ഷ്മിയുടെ നൃത്തവിരുന്ന് തുടങ്ങി  പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേള, കഥാപ്രസംഗം, മാജിക്‌ ഷോ തുടങ്ങിയ പരിപാടികൾ  മണ്ഡലത്തിലെ വിവിധ വേദികളിൽ അരങ്ങേറും.
 വൈദ്യുത ദീപാലങ്കാരം, വിപണന മേളകൾ, യുവജന സമിതികളുടെ നേതൃത്വത്തിൽ കലാകായിക മത്സരങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ തുടങ്ങിയ വ്യത്യസ്തമായ ഓണപരിപാടികളും ഒരുക്കിയിട്ടുണ്ട്. വലിയ പൊതുജന പങ്കാളിത്തം കണക്കിലെടുത്ത്  പോലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് ഉൾപ്പെടെയുള്ള സുരക്ഷാസേവനങ്ങൾ മണ്ഡലത്തിലെ പ്രധാന വേദികളിലെല്ലാം 
ഒരുക്കിയിട്ടുണ്ടെന്ന് എം. എൽ എ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.